test del 5 copy of del 3

നീറ്റ് ചോദ്യച്ചോർച്ച: മുഖ്യസൂത്രധാരനായ കെമിസ്ട്രി അധ്യാപകൻ പിടിയിൽ


ന്യൂഡൽഹി∙ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്–യുജി)യുടെ ചോദ്യക്കടലാസ് ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ മുഖ്യസൂത്രധാരൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കെമിസ്ട്രി അധ്യാപകനെ സിബിഐ അറസ്റ്റ് ചെയ്തു. കെമിസ്ട്രി അധ്യാപകനായ പി.വി.കുൽക്കർണിയെ പുണെയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. നാഷനൽ ടെസ്റ്റിങ് ഏജൻസിക്ക് വേണ്ടി പരീക്ഷാ നടത്തിപ്പിൽ പങ്കാളിയായിരുന്ന വ്യക്തിയാണ് ഇയാൾ.മെയ് 3നാണ് നീറ്റ് യുജി പരീക്ഷ നടന്നത്. ചോദ്യപേപ്പർ ചോർച്ച പുറത്തുവന്നതിനെത്തുടർന്ന് മെയ് 12 ന് പരീക്ഷ റദ്ദാക്കി. മെഡിക്കൽ, ഡെന്റൽ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി നടന്ന ഈ പരീക്ഷയിൽ ആകെ 22.79 ലക്ഷം വിദ്യാർഥികളാണ് പങ്കെടുത്തത്. നീറ്റിന്റെ 13 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് പരീക്ഷ പൂർണമായും റദ്ദാക്കുന്നത്. 


Source link

Back to top button