test del 5 copy of del 3
എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചു; പിണറായി വിജയനെ സന്ദർശിച്ച് വി.ഡി.സതീശന് – ഇന്നത്തെ പ്രധാന വാർത്തകൾ

മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വസതിയിലെത്തി നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് സന്ദർശിച്ചതും സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചതുമാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്. ചോദ്യപ്പേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയ നീറ്റ് യുജി പുനഃപരീക്ഷ ജൂൺ 21ന് നടത്താൻ എൻടിഎ തീരുമാനിച്ചതും പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പ്രതിസന്ധികൾ തുടരുന്നതിനിടെ രാജ്യത്ത് ഇന്ധന വില വർധിച്ചതും വാർത്തയായി. നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശനും യുഡിഎഫ് കൺവീനറും നാളെ ഘടകകക്ഷിനേതാക്കളുമായി ചർച്ച നടത്തുമെന്ന് അറിയിച്ചത് ശ്രദ്ധിക്കപ്പെട്ടു. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി…സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷയിൽ 99.07% വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹരായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനം കുറഞ്ഞു. 2025 ൽ 99.50% വിദ്യാർഥികളാണ് ഉപരിപഠനത്തിന് അർഹരായത്.പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പ്രതിസന്ധികൾ തുടരുന്നതിനിടെ ഇരുട്ടടിയായി രാജ്യത്ത് ഇന്ധന വില വർധന. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ച സാഹചര്യത്തിലാണ് നടപടി. 2.86 രൂപ മുതൽ 3.29 രൂപ വരെയാണ് കൂട്ടിയത്.
Source link


