NATIIONAL
ഒടുവിൽ കളിച്ചത് പാക്ക് ലീഗിൽ, പ്രതിഫലം 75 ലക്ഷം; ഓവർടനു പകരം ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ചെന്നൈയിൽ

ചെന്നൈ∙ കാലിനു പരുക്കേറ്റു പുറത്തായ ജെയ്മി ഓവർടനിനു പകരക്കാരനെ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ്. ഇംഗ്ലിഷ് ഓൾറൗണ്ടർ പരുക്കേറ്റു നാട്ടിലേക്കു മടങ്ങിയതിനു പിന്നാലെയാണ്, സീസണിലെ മൂന്നു മത്സരങ്ങൾക്കു വേണ്ടി ചെന്നൈ ദക്ഷിണാഫ്രിക്കയിൽനിന്ന് പുതിയ താരത്തെ ഇറക്കിയത്. ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ഡിയാൻ ഫോറസ്റ്റർ ചെന്നൈ ടീമിനൊപ്പം ഉടൻ ചേരുമെന്നാണു വിവരം. 75 ലക്ഷം രൂപയ്ക്കാണ് താരം ഐപിഎലിൽ കളിക്കാനെത്തുന്നത്. ഈ വര്‍ഷം മാര്‍ച്ചിൽ ന്യൂസീലൻഡിനെതിരെ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ ഫോറസ്റ്റർ, ഇതുവരെ അഞ്ചു മത്സരങ്ങൾ കളിച്ചിട്ടുണ്ട്.വെള്ളിയാഴ്ച ലക്നൗ സൂപ്പർ ജയന്റ്സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. ലക്നൗവിന്റെ ഹോം ഗ്രൗണ്ടിൽ നടക്കുന്ന പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് വിജയം അനിവാര്യമാണ്. പരുക്കേറ്റ ഇന്ത്യൻ ഓൾറൗണ്ടർ രാമകൃഷ്ണ ഘോഷിന് പകരം കർണാടക താരം മക്നെയിൽ നൊറോണയെ ചെന്നൈ ടീമിലെടുത്തിരുന്നു. മഹേന്ദ്ര സിങ് ധോണി, ആയുഷ് മാത്രെ, ഖലീൽ അഹമ്മദ് എന്നീ താരങ്ങൾക്കും സീസണിനിടെ പരുക്കേറ്റിരുന്നു.
Source link


