NATIIONAL
എന്താ ഇപ്പോ സംഭവിച്ചെ? ഇന്ത്യൻ താരത്തിന്റെ ഫീൽഡിങ് കണ്ട് ഞെട്ടി വിരാട് കോലി, തലയിൽ കൈവച്ച് ബോളർ- വിഡിയോ

റായ്പുർ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം മനീഷ് പാണ്ഡെ എടുത്ത ക്യാച്ചിൽ അമ്പരന്ന് ക്രിക്കറ്റ് ലോകം. റായ്പുരിൽ നടന്ന പോരാട്ടത്തിനിടെ ആർസിബി താരം ടിം ഡേവിഡിനെ പുറത്താക്കുന്നതിനു വേണ്ടിയായിരുന്നു മനീഷ് പാണ്ഡെയുടെ തകർപ്പൻ പ്രകടനം. കൊൽക്കത്തയുടെ യുവപേസർ കാർത്തിക് ത്യാഗിയുടെ പന്ത് നേരിട്ട ടിം ഡേവിഡ്, ‘ബാക്വേഡ് പോയിന്റിലേക്കാണ്’ അടിച്ചത്. അതിവേഗത്തിലെത്തിയ പന്ത് ഇടത്തേക്കു ചാടിയ മനീഷ് പാണ്ഡെ ഒറ്റക്കയ്യിൽ പിടിച്ചെടുക്കുകയായിരുന്നു.36 വയസ്സുകാരനായ മനീഷ് പാണ്ഡെ 2026 ഐപിഎലിൽ മൂന്ന് മത്സരങ്ങൾ മാത്രമാണു കളിച്ചത്. കൊൽക്കത്തയ്ക്കെതിരായ ആറു വിക്കറ്റ് വിജയത്തോടെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു പ്ലേ ഓഫ് ഏറക്കുറെ ഉറപ്പിച്ചു. തകർത്തടിച്ച വിരാട് കോലി 60 പന്തിൽ 105 റണ്സുമായി പുറത്താകാതെനിന്നു. മഴകാരണം ഒരുമണിക്കൂർ വൈകി തുടങ്ങിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്ത അംഗ്ക്രിഷ് രഘുവംശി (46 പന്തിൽ 71 റൺസ്) റിങ്കു സിങ് (29 പന്തിൽ 49 നോട്ടൗട്ട്) എന്നിവരുടെ മികവിലാണ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് നേടിയത്. മറുപടി ബാറ്റിങ്ങിൽ കോലിയുടെ കരുത്തിൽ 5 പന്ത് ബാക്കി നിൽക്കെ ബെംഗളൂരു ജയം സ്വന്തമാക്കി. സ്കോർ: കൊൽക്കത്ത 20 ഓവറിൽ 4ന് 192. ബെംഗളൂരു 19.1 ഓവറിൽ 4ന് 194.നേരത്തെ, ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയുടെ തുടക്കം തകർച്ചയോടെ ആയിരുന്നു. ഇന്നിങ്സിന്റെ തുടക്കത്തിൽത്തന്നെ ഓപ്പണർമാരായ ഫിൻ അലനെയും (8 പന്തിൽ 18) ക്യാപ്റ്റൻ അജിൻക്യ രഹാനെയെയും (13 പന്തിൽ 19) കൊൽക്കത്തയ്ക്കു നഷ്ടമായി. തുടർന്നു 3–ാം വിക്കറ്റിൽ ഒരുമിച്ച രഘുവംശിയും കാമറൂൺ ഗ്രീനും (24 പന്തിൽ 32) ചേർന്ന് കൊൽക്കത്തയുടെ സ്കോർ 100 കടത്തി. 46 പന്തിൽ 68 റൺസ് കൂട്ടിച്ചേർത്ത സഖ്യം താളം കണ്ടെത്തുന്നതിനിടെ 13–ാം ഓവറിൽ കാമറൂൺ ഗ്രീനിനെ പുറത്താക്കി റാസിഖ് ദർ, കൊൽക്കത്തയുടെ സ്കോറിങ് വേഗം കുറച്ചു. പിന്നീട്, റിങ്കു സിങ്ങിനെ കൂട്ടുപിടിച്ച് രഘുവംശി കൊൽക്കത്തയുടെ ഇന്നിങ്സ് മുന്നോട്ടുനയിച്ചു. 46 പന്തിൽ 76 റൺസ് നേടിയ 4–ാം വിക്കറ്റ് കൂട്ടുകെട്ടാണ് കൊൽക്കത്തയ്ക്കു മികച്ച ടോട്ടൽ നൽകിയത്. 46 പന്തിൽ 7 ഫോറും 3 സിക്സും അടക്കമാണ് രഘുവംശി 71 റൺസ് നേടിയത്.
Source link


