NATIIONAL
ചെന്നൈയ്ക്ക് ഇതിലും വലിയ തിരിച്ചടി കിട്ടാനില്ല! വിശ്വസ്ത ഓൾറൗണ്ടർ പരുക്കേറ്റു പുറത്ത്, നാട്ടിലേക്കു മടങ്ങും

ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേ ഓഫ് സാധ്യതകൾ സജീവമായിരിക്കെ ചെന്നൈ സൂപ്പർ കിങ്സിന് ഇരുട്ടടിയായി ഇംഗ്ലിഷ് ഓൾറൗണ്ടർ ജെയ്മി ഓവർടനിന്റെ പരുക്ക്. തുടയെല്ലിനു പരുക്കേറ്റ താരത്തിന് സീസണിലെ ബാക്കിയുള്ള മത്സരങ്ങള്‍ നഷ്ടമാകും. താരം നാട്ടിലേക്കു മടങ്ങിപ്പോകുമെന്ന് ചെന്നൈ സൂപ്പർ കിങ്സ് ടീം മാനേജ്മെന്റ് പ്രതികരിച്ചു. സീസണിൽ 10 മത്സരങ്ങൾ കളിച്ച ഓവർടന്‍ 14 വിക്കറ്റുകളും 136 റൺസുമാണു സ്വന്തമാക്കിയത്. മികച്ചൊരു പേസറില്ലാതെ ബുദ്ധിമുട്ടിയ ചെന്നൈയ്ക്ക് സീസണിൽ ഏറ്റവും വലിയ ആശ്വാസമായിരുന്നു ഇംഗ്ലിഷ് ഓൾറൗണ്ടറുടെ സാന്നിധ്യം.2026 ഐപിഎലിൽ പരുക്കേറ്റ താരങ്ങളുടെ നീണ്ട നിരയാണ് ചെന്നൈയ്ക്കുള്ളത്. ഇതിഹാസ താരം മഹേന്ദ്ര സിങ് ധോണി പരുക്കുകാരണം ഇതുവരെ ഒരു മത്സരം പോലും കളിച്ചിട്ടില്ല. മികച്ച ഫോമില്‍ കളിച്ചിരുന്ന യുവ ഓപ്പണർ ആയുഷ് മാത്രെയും പരുക്കേറ്റു മടങ്ങി. പേസർമാരായ ഖലീൽ അഹമ്മദും രാമകൃഷ്ണ ഘോഷും പരുക്കേറ്റു പുറത്താണ്. ഐപിഎലിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ പരുക്കേറ്റ രാമകൃഷ്ണ ഘോഷിനു പകരം, കർണാടക ഓൾറൗണ്ടർ മക്നെയ്ൽ ഹാഡ്‍ലി നൊറോണയെ ചെന്നൈ ടീമിലെടുത്തിരുന്നു.
Source link


