test del 4 copy of del 3
ഇന്ത്യക്കാരനുൾപ്പെടെ 12 സിഇഒമാർക്കൊപ്പം ട്രംപ് ചൈനയിൽ, ഷിയുമായുള്ള കൂടിക്കാഴ്ച ഉറ്റുനോക്കി ലോകം, ക്രൂഡ് ഓയിൽ ഉയരുന്നു, സ്വർണവില എന്താകും?

ഇറാൻ – യുഎസ് യുദ്ധത്തിൽ ആശങ്ക തുടരുന്നതിനിടെ ലോകത്തിന്റെ കണ്ണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങുമായുള്ള ചർച്ചയിലേക്ക്. ഇലോൺ മസ്ക് അടക്കം അമേരിക്കയിലെ വമ്പൻ കമ്പനികളുടെ സിഇഒമാർക്കൊപ്പമാണ് ട്രംപ് ചൈനയിലെത്തിയത്. മൈക്രോൺ സിഇഒ സഞ്ജയ് മെഹ്റോത്രയാണ് കൂട്ടത്തിലുള്ള ഇന്ത്യക്കാരൻ വ്യവസായി. വ്യാപാര തീരുവ, റെയർ എർത്ത് മൂലകങ്ങൾ, ഇറാൻ യുദ്ധം തുടങ്ങിയ നിർണായക വിഷയങ്ങളിൽ ഇരുനേതാക്കളും തമ്മിൽ ചർച്ച നടക്കും. 2017ന് ശേഷം ചൈന സന്ദർശിക്കുന്ന ആദ്യ യുഎസ് പ്രസിഡന്റാണ് ട്രംപ്.നഷ്ടം മറന്ന് വിപണി∙ഒരു വേള സൂചികകൾ മികച്ച നേട്ടത്തിലേക്ക് മാറിയെങ്കിലും അവസാന നിമിഷങ്ങളിലെ ലാഭമെടുപ്പാണ് തിരിച്ചടിയായത്. ഇറാൻ യുഎസ് യുദ്ധം പരിഹാരമാകാതെ തുടരുന്നത്, ക്രൂഡോയിലിന്റെ ഉയർന്ന വില, വിദേശ നിക്ഷേപകരുടെ കൊഴിഞ്ഞു പോക്ക് എന്നീ ഘടകങ്ങളാണ് വിപണിയെ സ്വാധീനിച്ചത്.
Source link


