test del 4 copy of del 3
ആരാധകർക്ക് കടുത്ത നിരാശ; ‘കറുപ്പിന്റെ’ ആദ്യ പ്രദർശനം റദ്ദാക്കി

സൂര്യ നായകനാകുന്ന ‘കറുപ്പ്’ സിനിമയുടെ റിലീസിൽ അപ്രതീക്ഷിത പ്രതിസന്ധി. രാവിലെ ഒൻപത് മണിക്കുള്ള സിനിമയുടെ തമിഴ്നാട്ടിലെയും കേരളത്തിലെയും പ്രദർശനങ്ങൾ റദ്ദാക്കി. ഡ്രീം വാരിയർ പിക്ചേഴ്സിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇതിനു കാരണം. ഇതാദ്യമായല്ല ഈ ബാനറിന്റെ സിനിമകൾക്ക് ആദ്യ ദിവസം റിലീസ് പ്രതിസന്ധി ഉണ്ടാകുന്നത്.ചിത്രത്തിന്റെ നിർമാതാക്കളിലൊരാളായ എസ്.ആർ. പ്രഭു മെയ് 14 പുലർച്ചെ ഒരുമണിയോടെയാണ് ഷോകൾ റദ്ദാക്കിയ വിവരം എക്സ് പ്ലാറ്റ്ഫോമിലൂടെ ഔദ്യോഗികമായി അറിയിച്ചത്. ഒഴിവാക്കാനാവാത്ത കാരണങ്ങളാൽ 9 മണിയുടെ ഷോകൾ റദ്ദാക്കേണ്ടി വന്നതിൽ അദ്ദേഹം പ്രേക്ഷകരോട് മാപ്പപേക്ഷിക്കുകയും ചെയ്തു. സൂര്യയെ നായകനാക്കി ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കറുപ്പ്’. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം ചിത്രം റിലീസ് ചെയ്യാമെന്നായിരുന്നു നിർമാതാക്കൾ ആദ്യം തീരുമാനിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി വിജയ് ചിത്രത്തിന് രാവിലെ 9 മണിക്ക് പ്രത്യേക ഷോകൾ നടത്താൻ അനുമതിയും നൽകിയിരുന്നു. സർക്കാർ അനുമതി ഉണ്ടായിട്ടും ആഭ്യന്തര സാമ്പത്തിക പ്രശ്നങ്ങൾ കാരണം ഷോകൾ മുടങ്ങിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
Source link


