test del 3

പാലക്കാട് അകമലവാരത്ത് വീടിനു പുറത്ത് ഉറങ്ങിക്കിടന്നയാളെ കാട്ടാന ചവിട്ടിക്കൊന്നു


മലമ്പുഴ ∙ അകമലവാരത്ത് വീടിനു പുറത്ത് ഉറങ്ങിക്കിടന്ന ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു. വ്യാഴാഴ്ച പുലർച്ചെ നാലോടെ കൊല്ലങ്കുന്ന് വെള്ളെഴുത്താൻപൊറ്റ ഉന്നതിയിലാണു സംഭവം. ഉന്നതിയിലെ ശങ്കരന്റെ മകൻ ചന്ദ്രൻ (56) ആണ് കൊല്ലപ്പെട്ടത്. മലമ്പുഴ താലൂക്ക് ആശുപത്രിയിലെ അറ്റൻഡറാണ്. സഹോദരി മീനാക്ഷിയും മീനാക്ഷിയുടെ ഭർത്താവ് മാധവനും ഒപ്പമാണു വീടിനു പുറത്ത് ചന്ദ്രൻ കിടന്നത്. ചൂട് ആയതിനാൽ കുറച്ച് ദിവസങ്ങളായി വീടിനു പുറത്താണ് ഇവർ കിടന്നിരുന്നത്.


Source link

Back to top button