test del 4 copy of del 3

കിണർ നിറയെ ആമകളുടെ നീരാട്ട്..! കിണറ്റിൽ കണ്ടെത്തിയത് 53 ആമകളെ


ബേപ്പൂർ ∙ പള്ളിയറക്കൽ ക്ഷേത്രത്തിനു സമീപം ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിൽ കണ്ടെത്തിയ 53 ആമകളെ വനംവകുപ്പ് രക്ഷിച്ചു. സിറ്റി ആർആർടി ടീം അംഗങ്ങൾ കിണറ്റിലിറങ്ങി കരയ്ക്കുകയറ്റിയ ആമകളെ പിന്നീട് സുരക്ഷിത സ്ഥലത്ത് തുറന്നുവിട്ടു. കഴിഞ്ഞദിവസം ഇതേ കിണറ്റിൽ പ്രദേശത്തെ തെരുവുനായ വീണിരുന്നു. അന്നു നായയെ രക്ഷിക്കാൻ നാട്ടുകാർ കിണറ്റിൽ ഇറങ്ങിയപ്പോഴാണു ആമകളെ കണ്ടത്. പ്രദേശവാസികൾ വിവരം കൗൺസിലർ ഷിനു പിണ്ണാണത്തിനെ അറിയിച്ചു. 


Source link

Back to top button