CINEMA

പ്രണവിന്റെ ഗേൾഫ്രണ്ടിന്റെ പേര് എസ്തർ എന്നാണ് ,​ മോഹൻലാൽ പറഞ്ഞതിനെ കുറിച്ച് നടി


ദൃശ്യം സീരീസിലെ മൂന്നാംഭാഗം മേയ് 21ന് തിയേറ്ററിൽ പ്രദർശനത്തിനെത്തുകയാണ്. ചിത്രത്തിന്റെ മോഹൻലാലിന്റെ രണ്ടാമത്ത മകളായി അഭിനയിക്കുന്ന നടി എസ്തർ അനിൽ പ്രണവ് മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. പ്രണവിന്റെ ഗേൾഫ്രണ്ടിന്റെ പേരും തന്റെ പേരുമായുള്ള സാദൃശ്യത്തെ കുറിച്ചാണ് എസ്തർ ഒരഭിമുഖത്തിൽ പറഞ്ഞത്. ദൃശ്യം സിനിമയുടെ തമിഴ് റീമേക്കായ പാപനാശത്തിലും എസ്തർ അഭിനയിച്ചിരുന്നു. പാപനാശത്തിൽ പ്രണവേട്ടൻ അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്തിരുന്നു അദ്ദേഹത്തിന്റെ ഒരു ഗേൾഫണ്ടിന്റെ പേര് എസ്തർ എന്നായിരുന്നു. അത് ലാൽ അങ്കിൾ പറഞ്ഞ് എനിക്കറിയാം. എസ്തർ എന്നൊരു ഗേൾഫ്രണ്ട് ഉണ്ടായിരുന്നില്ലേ എന്ന് ഞാൻ പോയി ചോദിച്ചു. എങ്ങനെയറിയാം എന്ന് പ്രണവേട്ടൻ എന്നോട് ചോദിച്ചു. അതൊക്കെ എനിക്ക് അറിയാം എന്ന് ഞാനും പറഞ്ഞു. ഒരു നാൾ വരും എന്ന എന്റെ രണ്ടാമത്തെ ചിത്രത്തിൽ ലാലേട്ടന്റെ മകളായിട്ടായിരുന്നു ഞാൻ അഭിനയിച്ചത്. എന്റെ എസ്തർ എന്ന പേര് അന്ന് പൊതുവേ ആർക്കും ഉണ്ടായിരുന്നില്ല. പിന്നെ ആർക്കും പെട്ടെന്ന് അങ്ങനെ പറയാനും പറ്റുന്ന പേരല്ല അത്. സിനിമയിലഭിനയിക്കുന്നവരുടെ പേരു മാറ്റുന്ന പരിപാടിയെല്ലാം അന്ന് ഉണ്ടായിരുന്നു,​.


Source link

Back to top button