test del 5 copy of del 3

മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ അവയവക്കടത്ത്: സ്റ്റെമ്മ ക്ലബ് മുതൽ കല്ലട്രാസ് വരെ; ഞെട്ടിക്കുന്ന സമാനതകൾ!


കൊച്ചി ∙ വ്യാജരേഖകൾ ചമച്ച് അവയക്കടത്ത് നടത്തിയ കേസിൽ അന്വേഷണം മുറുകുമ്പോൾ പുറത്തുവരുന്നത് വിദേശബന്ധമുള്ള വൻ റാക്കറ്റുകളുടെ വിവരങ്ങൾ. 2024ൽ പിടിയിലായ കൊച്ചി ആസ്ഥാനമായി പ്രവർത്തിച്ച ‘സ്റ്റെമ്മ ക്ലബ്’ മുതൽ ഇപ്പോൾ വാർത്തകളിൽ നിറയുന്ന ‘കല്ലട്രാസ്’ വരെയുള്ള സ്ഥാപനങ്ങൾ പ്രവര്‍ത്തിക്കുന്നത് ഒരേ മാതൃകയിലാണ്. മെഡിക്കൽ ടൂറിസം എന്ന പേരിലാണ് പ്രവർത്തനമെങ്കിലും നടത്തുന്നത് അവയവക്കടത്താണ് എന്നു മാത്രം. അവയവദാനത്തിന്റെ മറവിൽ മനുഷ്യക്കടത്തു നടക്കുന്നതായും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. മുഹമ്മദ് നജീബ് കല്ലട്ര പ്രധാന പ്രതിയായ നിലവിലെ അവയവക്കടത്ത് കേസിലും മനുഷ്യക്കടത്ത് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് എറണാകുളം റൂറൽ എസ്പി കെ.എസ്.സുദർശൻ ഇന്നു വ്യക്തമാക്കി.സ്റ്റെമ്മ ക്ലബ് കേസിനു സമാനമായ രീതിയിൽ തന്നെയാണ് ഇപ്പോൾ മുഹമ്മദ് നജീബ് കല്ലട്രയുടെ നേതൃത്വത്തിൽ നടന്ന തട്ടിപ്പുകളും പുറത്തുവരുന്നത്. ഇവിടെയും ‘മെഡിക്കൽ ടൂറിസം’ തന്നെയാണ് മറയായി ഉപയോഗിക്കപ്പെട്ടത്. കല്ലട്രാസ് മെഡിക്കൽ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മറവിൽ അവയവക്കച്ചവടത്തിനായി വലിയ ശൃംഖല തന്നെ നജീബ് കെട്ടിപ്പടുത്തു. പല ജില്ലകളിലായാണു തട്ടിപ്പു നടന്നിട്ടുള്ളതെന്നു കഴിഞ്ഞ ദിവസം പൊലീസ് വ്യക്തമാക്കിയിരുന്നു. നജീബിന്റെ ഇടപാടുകൾ രേഖപ്പെടുത്തിയ ഡയറി കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയുടെ വിദേശബന്ധം പരിശോധിക്കുമെന്ന് റൂറൽ എസ്പി കെ.എസ്.സുദർശൻ വ്യക്തമാക്കിയത്. സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരുടെയും അധികൃതരുടെയും മൊഴിയെടുക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മനുഷ്യക്കടത്ത് നടന്നിട്ടുണ്ടോ എന്ന കാര്യവും പൊലീസിന്റെ അന്വേഷണ പരിധിയിലുണ്ട്. രാജ്യാന്തര ബന്ധം അന്വേഷിക്കാൻ കൊച്ചി സിറ്റി പൊലീസും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കൊച്ചി സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ഷാഹിൻഷാ, തൃക്കാക്കര അസി. പൊലീസ് കമ്മിഷണർ മനോജ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ അമ്പലമേട്, ഇൻഫോപാർക്ക്, ഉദയംപേരൂർ പൊലീസ് ഇൻസ്‌പെക്ടർമാരും 4 സബ് ഇൻസ്‌പെക്ടർമാരും ഉൾപ്പെട്ട 15 പേരടങ്ങുന്നതാണ് എസ്ഐടി.


Source link

Back to top button