test del 5 copy of del 3
മട്ടലായിയിൽ ദേശീയപാതയിലെ വിള്ളൽ: പാതയുടെ അരികിലെ സംരക്ഷണഭിത്തിയിലും വിള്ളൽ വീണതായി ആരോപണം

ചെറുവത്തൂർ ∙ ദേശീയപാതയിൽ മട്ടലായിയിൽ 100 മീറ്ററോളം വിള്ളൽ വീണ സംഭവത്തിൽ ആശങ്ക ഒഴിയുന്നില്ല. പാതയുടെ അരികിലെ സംരക്ഷണ ഭിത്തിയിലും വിള്ളൽ വീണതായി പറയുന്നു. ഈ ഭാഗം ഷീറ്റ് കൊണ്ട് മറച്ചതായും ആക്ഷേപം ഉയർന്നിരിക്കുകയാണ്. വളരെ താഴ്ന്ന മേഖലയായ ഇവിടെ വേണ്ടത്ര പരിശോധന നടത്താതെ മണ്ണിട്ട് നികത്തി റോഡ് ഉയർത്തിക്കെട്ടിയതാണ് ഇത്തരത്തിൽ വിള്ളൽ വീഴാൻ കാരണമായതെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. പഴയ ദേശീയപാതയുടെ അടിഭാഗം കടന്നുപോകുന്നത് പാറയുടെ മുകളിലാണ്.ഇവിടെ പൂർണമായ തോതിൽ ടാറിങ്ങ് പ്രവൃത്തി പൂർത്തീകരിച്ചില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. അതേസമയം വിള്ളൽ മാത്രമല്ല. റോഡിന്റെ അരികിലെ സുരക്ഷാ ഭിത്തിയിലും വിള്ളൽ വീണു എന്നാണ് നാട്ടുകാർ പറയുന്നത്. ഈ ഭാഗം ഷീറ്റ് കൊണ്ടുമൂടിയതായും ഇവർ പറയുന്നു. വിള്ളൽ വീണ ഭാഗം വീണ്ടും പൊളിച്ച് 100 മീറ്റർ അടിഭാഗം മുതൽ വീണ്ടും പഴയ പോലെ മണ്ണിട്ട് പാത നിർമിച്ചാൽ വരുന്ന കാലവർഷത്തിൽ റോഡ് തന്നെ തകർന്ന് പോകും എന്നാണ് നാട്ടുകാർ പറയുന്നത്. അതുകൊണ്ട് തന്നെ ഇവിടെ നല്ല രീതിയിൽ പഠനം നടത്തി നിർമാണം നടത്തണം എന്നാണ് ആവശ്യം.
Source link


