test del 5 copy of del 3

അത്താഴ വിരുന്നിനിടെ വെടിവയ്പ്പ്: ഡോണൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ചിട്ടില്ല; കുറ്റം നിഷേധിച്ച് പ്രതി


വാഷിങ്ടൻ ∙ കഴിഞ്ഞ മാസം വൈറ്റ് ഹൗസ് റിപ്പോർട്ടേഴ്സ് ഗാലയിൽ വച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി കുറ്റം നിഷേധിച്ചു. കാലിഫോർണിയ സ്വദേശിയായ കോൾ അലൻ (31) ആണ് തിങ്കളാഴ്ച ഫെഡറൽ കോടതിയിൽ ഹാജരായി കുറ്റം നിഷേധിച്ചത്. പ്രസിഡന്റിനെ വധിക്കാൻ ശ്രമിക്കൽ, ഫെഡറൽ ഉദ്യോഗസ്ഥനെ ആക്രമിക്കൽ, തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഓറഞ്ച് ജംപ്‌സ്യൂട്ട് ധരിച്ച് കൈവിലങ്ങുകളോടെയാണ് കോൾ‌ അലൻ കോടതിയിൽ എത്തിയത്. കേസിലെ പ്രോസിക്യൂട്ടർമാരായ ആക്ടിങ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചെ, യുഎസ് അറ്റോർണി ജീനിൻ പിറോ എന്നിവരെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടു. സംഭവം നടന്ന ദിവസം ഇവർ രണ്ടുപേരും അവിടെ ഉണ്ടായിരുന്നുവെന്നും, അതിനാൽ അവർ ഈ കേസിലെ ഇരകളാണെന്നുമാണ് പ്രതിഭാഗം വക്കീൽ യൂജിൻ ഓം വാദിച്ചത്.


Source link

Back to top button