CINEMA
‘തൃഷയെ എനിക്ക് ഇഷ്‌ടമേയല്ല, വിജയ്‌യുടെ ജീവിതത്തിലെ ഇത്തിൾക്കണ്ണിയാണ് അവൾ’; തുറന്നടിച്ച് പ്രമുഖ ഗായിക

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെയും നടി തൃഷ കൃഷ്‌ണനെയും ബന്ധപ്പെടുത്തിയുള്ല ഗോസിപ്പുകൾ കഴിഞ്ഞ കുറച്ച് കാലമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചനവുമായി മുന്നോട്ടുവന്നതോടെ ഈ ചർച്ചകൾ കൂടുതൽ ശക്തമായി. ഇക്കഴിഞ്ഞ മാർച്ചിൽ ഒരു വിവാഹച്ചടങ്ങിൽ വിജയ്‌യും തൃഷയും ഒരുമിച്ച് പങ്കെടുത്തതിന്റെ വീഡിയോകൾ പ്രചരിച്ചത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു. ഇന്നലെ വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിലും തൃഷ നിറസാന്നിദ്ധ്യമായിരുന്നു. എന്നാൽ, ചർച്ചയായിക്കൊണ്ടിരിക്കുന്ന വിവാദങ്ങളിൽ വിജയ്‌യും തൃഷയും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഗായിക സുചിത്ര ഒരു അഭിമുഖത്തിൽ നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
Source link


