test del 5 copy of del 3

മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഇനി ബംഗാൾ ചീഫ് സെക്രട്ടറി; മനോജ് അഗർവാളിന് നിയമനം നൽകി ബിജെപി സർക്കാർ


കൊൽക്കത്ത∙ ബംഗാളിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറായിരുന്ന മനോജ് അഗർവാളിന് സുവേന്ദു സർക്കാരിൽ ചീഫ് സെക്രട്ടറിയായി നിയമനം. തിങ്കളാഴ്ച ഗവർണർ ഇതു സംബന്ധിച്ച് ഉത്തരവിറക്കി. ബംഗാളിൽ എസ്ഐആർ നടപടികൾക്ക് നേതൃത്വം വഹിച്ചിരുന്നത് മനോജ് അഗർവാളാണ്. എസ്ഐആറിനെ തുടർന്ന് 91 ലക്ഷത്തോളം പേർക്ക് വോട്ടവകാശ നഷ്ടമായിരുന്നു. നിലവിൽ ബംഗാൾ കേഡറിലെ 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് മനോജ് അഗർവാൾ. അഗർവാളിന്റെ ചീഫ് സെക്രട്ടറി നിയമനത്തിനു പിന്നാലെ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. ബംഗാളിലെ ഭക്ഷ്യ-സിവിൽ സപ്ലൈസ് സെക്രട്ടറിയായിരുന്ന മനോജ് അഗർവാൾ, 2018ൽ പൊതുവിതരണ സംവിധാനത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എഫ്‌ഐആർ ഫയൽ ചെയ്ത് ശ്രദ്ധേയനായിരുന്നു. 1990 ബാച്ച് ഉദ്യോഗസ്ഥനായ മനോജ് പ്രിയരഞ്ജൻ ദാസ് മുൻഷിയുടെ പഴ്സനൽ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രിയരഞ്ജൻ ദാസ് മുൻഷിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഉദ്യോഗസ്ഥനായാണ് മനോജ് അറിയപ്പെടുന്നത്. 2009ൽ സിബിഐ റജിസ്റ്റർ ചെയ്ത അവിഹിത സ്വത്ത് സമ്പാദനക്കേസിൽ മനോജ് അഗർവാളിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നെങ്കിലും 2015ൽ കേസ് കോടതി തള്ളിയിരുന്നു.


Source link

Back to top button