test del 5 copy of del 3

മുഖ്യമന്ത്രി തീരുമാനത്തിനു പിന്നാലെ മന്ത്രിമാരും വകുപ്പുകളും സംബന്ധിച്ച ചർച്ച തുടങ്ങാൻ ലീഗും കോൺഗ്രസും


മലപ്പുറം ∙ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം ഇനിയും വൈകില്ലെന്ന പ്രതീക്ഷയിൽ ജില്ലയിലെ യുഡിഎഫ്. ഉടൻതന്നെ പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയാണ് കോൺഗ്രസ്, ലീഗ് നേതാക്കൾ പങ്കുവയ്ക്കുന്നത്. മന്ത്രിമാരുമായി ബന്ധപ്പെട്ട കൂടിയാലോചനകൾ തുടരുന്ന മുസ്‌ലിം ലീഗ് അന്തിമ തീരുമാനമെടുക്കാൻ മുഖ്യമന്ത്രി പ്രഖ്യാപനത്തിനു കാത്തിരിക്കുകയാണ്. മന്ത്രിസഭയുടെ ഘടനയും വകുപ്പും സംബന്ധിച്ച ചർച്ചകളും ഇതുവരെ ഔദ്യോഗികമായി തുടങ്ങിയിട്ടില്ല.ജില്ലയിലെ കോൺഗ്രസ് എംഎൽഎമാരിൽ കെ.പി.നൗഷാദ് അലി സതീശൻ ക്യാംപിനെ നയിക്കുന്നവരിലൊരാളാണ്. തിരുവനന്തപുരത്തും ഡൽഹിയിലും സതീശൻ വിഭാഗത്തിന്റെ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് നൗഷാദ് അലി കൂടി ഉൾപ്പെട്ട സംഘമാണ്. പരസ്യ പ്രതികരണങ്ങൾ പാടില്ലെന്ന് ഹൈക്കമാൻഡും മുഖ്യമന്ത്രി മത്സരത്തിലുള്ള 3 നേതാക്കളും ആവശ്യപ്പെട്ടതോടെ ജില്ലയിൽ പ്രകടനങ്ങളോ ഫ്ലെക്സ് സ്ഥാപിക്കലോ ഉണ്ടായില്ല. പലയിടങ്ങളിലും നേരത്തെ സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകൾ അഴിച്ചു മാറ്റുകയും ചെയ്തു. തങ്ങളുടെ നേതാവ് തന്നെ മുഖ്യമന്ത്രിയായി വരുമെന്ന ഉറച്ച പ്രതീക്ഷയിലാണ് വിവിധ ഗ്രൂപ്പുകൾ.


Source link

Back to top button