test del 5 copy of del 3
‘സ്വർണം വാങ്ങരുത്; ഇന്ധനമടിയും കുറയ്ക്കൂ’, മോദിയുടെ ആഹ്വാനം തന്ത്രമോ? സ്വർണ നികുതി കൂട്ടും? പെട്രോൾ വില വർധന ഉടൻ?

പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങൾക്ക് മുന്നിൽവച്ച നിർദേശങ്ങൾ സംബന്ധിച്ച ആശങ്ക കനക്കുന്നു. അടുത്ത ഒരുവർഷത്തേക്ക് അത്ര അത്യാവശ്യമല്ലെങ്കിൽ സ്വർണം വാങ്ങുന്നത് ഒഴിവാക്കാനാണ് മോദി പറഞ്ഞത്. നിലവിൽ 6 ശതമാനമാണ് സ്വർണം ഇറക്കുമതിക്ക് കേന്ദ്രസർക്കാർ ചുമത്തുന്ന തീരുവ. നിലവിലെ സാഹചര്യത്തിൽ, വിദേശനാണയശേഖരം സംരക്ഷിക്കാനായി കേന്ദ്രം സ്വർണം ഇറക്കുമതി തീരുവ കൂട്ടിയേക്കുമെന്ന ആശങ്കയാണ് ശക്തമായത്.ഇന്ധന ഉപഭോഗം കുറയ്ക്കണമെന്നും ഇലക്ട്രിക് വാഹനങ്ങൾ, മെട്രോ തുടങ്ങിയവ പരമാവധി ഉപയോഗിക്കണമെന്നുമുള്ള മോദിയുടെ വാക്കുകൾ പെട്രോൾ, ഡീസൽ വില കൂട്ടുന്നതിന്റെ സൂചനയാണെന്ന വിലയിരുത്തലുമുണ്ട്. പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് രാജ്യാന്തര ക്രൂഡ് ഓയിൽ വില വർധിച്ചെങ്കിലും ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലയിൽ മാറ്റമുണ്ടായിട്ടില്ല.മോദി പറഞ്ഞതിൽ കാര്യമുണ്ടോ?
Source link


