test del 5 copy of del 3

‘വർക്ക് ഫ്രം ഹോം, ഇലക്ട്രിക് വാഹനം, വിദേശ യാത്ര കുറയ്ക്കാം’; പെട്രോൾ, ഡീസൽ ഉപയോഗം നിയന്ത്രിക്കണമെന്ന് മോദി


ന്യൂഡൽഹി∙ പശ്ചിമേഷ്യൻ‌ സംഘർഷത്തെ തുടർന്നുണ്ടായ എണ്ണ പ്രതിസന്ധിയിൽ നിന്ന് കരകയറാനായി പെട്രോൾ, ഡീസൽ, ഗ്യാസ് എന്നിവ നിയന്ത്രണത്തോടെ ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ധന ഉപയോഗം കുറയ്ക്കുന്നതിനായി പൊതുഗതാഗത സംവിധാനം ഉപയോഗിക്കുക, കാർപൂളിംഗ് നടത്തുക, വർക്ക് ഫ്രം ഹോം എന്നിവ വേണമെന്ന് മോദി പറഞ്ഞു.മെട്രോ സൗകര്യമുള്ള നഗരങ്ങളിലെ ആളുകൾ മെട്രോ യാത്രകൾക്ക് മുൻഗണന നൽകണമെന്നും സ്വകാര്യ വാഹനങ്ങൾ അത്യാവശ്യമായി വരുന്ന സാഹചര്യങ്ങളിൽ കാർ പൂളിങ് പ്രോത്സാഹിപ്പിക്കണമെന്നും മോദി പറഞ്ഞു. കൂടാതെ ഇലക്ട്രിക് വാഹനങ്ങൾ കൂടുതലായി ഉപയോഗിക്കണമെന്നും മോദി ജനങ്ങളോട് പറഞ്ഞു. കോവിഡ് കാലത്തെപ്പോലെ വർക്ക് ഫ്രം ഹോം, ഓൺലൈൻ മീറ്റിങ്ങുകൾ, വിഡിയോ കോൺഫറൻസുകൾ എന്നിവയ്ക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശ വിനിമയ ശേഖരം സംരക്ഷിക്കാനായി അനാവശ്യ വിദേശ യാത്രകൾ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.


Source link

Back to top button