CINEMA

‘വിജ്ജുവിനൊപ്പം പെർഫെക്‌ട് ഡേ’; ഷൂട്ടിംഗ് മാറ്റിവച്ച് പിറന്നാൾ ആഘോഷത്തിൽ പങ്കുചേർന്ന് രശ്മിക, വൈറലായി താരത്തിന്റെ കുറിപ്പ്


സോഷ്യൽ മീഡിയയിൽ വളരെ ശ്രദ്ധേയമായ വിവാഹമായിരുന്നു തെന്നിന്ത്യൻ സിനിമാതാരങ്ങളായ വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും. ഇപ്പോഴിതാ വിജയ് ദേവരകൊണ്ടയുടെ മുപ്പത്തിയേഴാം ജന്മദിനത്തിൽ രശ്മിക സോഷ്യൽ മീഡിയയിൽ കുറിച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഇന്ന് എന്റെ പുരുഷന്റെ പിറന്നാളാണ്! ഞങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയുണ്ടായിരുന്നു എന്ന് നോക്കൂ.. അതായത്, നടന്ന കാര്യങ്ങൾ എന്തൊക്കെയെന്ന് പറയാം. ഇപ്പോൾ ഞങ്ങൾ ഫ്രണ്ടിന്റെ വീട്ടിൽ ബർത്ത് ഡേ ആഘോഷിക്കാൻ പോവുകയാണ്. അതിന് തൊട്ടുമുമ്പ് ഞങ്ങൾ രണ്ടുപേരും ജിമ്മിൽ പോയി നല്ലോണം വർക്കൗട്ട് ചെയ്തു. അതിനും മുമ്പ്, വിജ്ജു ഒരു മീറ്റിംഗിന് പോയ സമയം ഞാൻ കാർഡിയോ ചെയ്തു. രാവിലെ വിജ്ജുവിനോടുള്ള ഇഷ്ടം അറിയിക്കാൻ കുറെ ആരാധകർ വീട്ടിൽ വന്നിട്ടുണ്ടായിരുന്നു.


Source link

Back to top button