LIFESTYLE NEW
ഇളം നീല സാരിയിൽ അതിസുന്ദരിയായി തൃഷ; ധരിച്ചിരിക്കുന്നത് ലക്ഷങ്ങൾ വിലവരുന്ന ഡയമണ്ട് ആഭരണങ്ങൾ

തമിഴ്‌നാട് മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്‌ത ചടങ്ങിൽ നിരവധി പ്രമുഖർ എത്തിയെങ്കിലും എല്ലാവരുടെയും കണ്ണുടക്കിയത് നടി തൃഷയിലാണ്. വിജയ്‌യും തൃഷ കൃഷ്‌ണനുമായി ബന്ധമുണ്ടെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരക്കുമ്പോഴും അതിനെയൊന്നും വകവയ്‌ക്കാത്ത രീതിയിലാണ് തൃഷ വിജയ്‌ക്കൊപ്പം ഓരോ വേദിയിലും എത്തുന്നത്. ഇളം നീല നിറത്തിലുള്ള പട്ടുസാരിയാണ് തൃഷ ധരിച്ചിരിക്കുന്നത്. ബീജ് നിറത്തിലുള്ള എംബ്രോയിഡറി വർക്ക് വരുന്ന ബ്ലൗസ് ആണ് ഇതിനൊപ്പം പെയർ ചെയ്‌തിരിക്കുന്നത്. സാരിക്ക് ചേരുന്ന രീതിയിൽ ഡയമണ്ടും റൂബിയും കല്ലുകൾ പതിപ്പിച്ച അതിമനോഹരമായ ചോക്കറും കമ്മലുമാണ് ധരിച്ചിരിക്കുന്നത്. ഇതിന് ലക്ഷങ്ങൾ വിലവരും. മിനിമൽ മേക്കപ്പാണ് ചെയ്‌തിരിക്കുന്നത്. ലോ ബൺ ഹെയർസ്റ്റൈലിനൊപ്പം മുല്ലപ്പൂവ് കൂടെ വച്ചപ്പോൾ തൃഷയെ കാണാൻ അതീവ സുന്ദരിയായി.
Source link


