test del 5 copy of del 3

നീലേശ്വരം ദേശീയപാത: ഓവുചാൽ നിർമിക്കാത്തത് നിർമാണക്കമ്പനിയുടെ സമ്മർദ തന്ത്രമോ ?


നീലേശ്വരം ∙ മണ്ണിട്ടുയർത്തി നിർമിച്ച മാർക്കറ്റ് ജംക്‌ഷനിലെ ദേശീയപാത രണ്ട് ദിവസത്തിനുള്ളിൽ ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് ദേശീയപാത അതോറിറ്റി കൺസൽറ്റന്റ് എൻജിനീയർ മല്ലികാർജുന നീലേശ്വരം നഗരസഭാ കർമസമിതി ഭാരവാഹികളെ സമരപ്പന്തലിലെത്തി അറിയിച്ചു. എന്നാൽ എലിവേറ്റഡ് ബ്രിജ് എന്ന ആവശ്യം അംഗീകരിക്കുന്നതുവരെ മണ്ണിട്ടുയർത്തി നിർമിച്ച പാതയിലൂടെ ഗതാഗതം അനുവദിക്കില്ലെന്ന് കർമസമിതി ഭാരവാഹികൾ പറഞ്ഞു. ഓവുചാൽ നിർമിക്കാത്തത് നിർമാണക്കമ്പനിയുടെ സമ്മർദ തന്ത്രമോ ? കഴിഞ്ഞ വർഷം ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് കലക്ടർ നൽകിയ നിർദേശത്തെ തുടർന്ന് മാർക്കറ്റ് ജംക്‌ഷനിൽ യൂദ്ധകാലാടിസ്ഥാനത്തിൽ ഓവുചാൽ നിർമിക്കാൻ തീരുമാനം എടുത്തിരുന്നു. തെരു റോ‍ഡ് നിർമാണം പൂർത്തിയായാലുടൻ വാഹനങ്ങൾ വഴിതിരിച്ചു വിട്ട് ഓവുചാൽ നിർമിക്കാനായിരുന്നു തീരുമാനം. വെള്ളക്കെട്ട് ഉണ്ടാവാൻ സാധ്യതയുള്ള ജില്ലയിലെ മറ്റു പ്രധാന ജംക്‌ഷനുകളിൽ ഓവുചാൽ നിർമാണം നിലവിൽ ഏതാണ്ട് പൂർത്തിയായിട്ടുണ്ട്.


Source link

Back to top button