CINEMA
ചിരിക്കാത്ത അച്ഛൻ …

ചിരിപ്പിക്കുന്ന വിനോദ് കെടാമംഗലം പെട്ടെന്ന് ഗൗരവക്കാരനായി.അതും അച്ഛൻ വേഷത്തിൽ. രണ്ടു ആൺമക്കളുടെ അച്ഛൻ. മക്കൾ വിദേശത്ത് കഷ്ടപ്പെടുമ്പോൾ വീട്ടിൽ ടി വി കണ്ട് ജീവിതം ആഘോഷിക്കുന്ന ജോയ് എന്ന അച്ഛൻ കഥാപാത്രം ’വാഴ 2” കണ്ടവരോടൊപ്പം ഇറങ്ങി പോയി. 26 വർഷം നീണ്ട അഭിനയയാത്രയിൽ ലഭിച്ച ബോണസായി ’വാഴ 2” മാറുമ്പോൾ നിറഞ്ഞ ആഹ്ളാദത്തിൽ വിനോദ് സംസാരിച്ചു. പുതിയ ഓളം
എത്രയോ സ്റ്റേജ് പ്രോഗ്രാമും ടിവി ഷോയും ചെയ്തതിനൊപ്പം കുറച്ച് അധികം സിനിമയുടെയും ഭാഗമാകാൻ കഴിഞ്ഞെങ്കിലും ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായി മാറാൻ സാധിച്ചില്ല. എന്നാൽ ’വാഴ”യിലെ അച്ഛൻ വേഷം ജീവിതത്തിൽ വഴിത്തിരിവായി. ഇതുവരെ കിട്ടാത്ത അംഗീകാരവും തിളക്കവും കാണാൻ സാധിച്ചു. ജീവിതത്തിന്റെ എല്ലാ വികാരങ്ങളെയും ഉൾക്കൊള്ളിക്കുന്ന വലിയൊരു രചനാ വൈഭവം നിറഞ്ഞ സിനിമയാക്കി മാറ്റാൻ തിരക്കഥാകൃത്ത് വിപിൻ ദാസിനും സംവിധായകൻ സവിൻ സയ്ക്കും കഴിഞ്ഞു. എന്റെ ഇൻസ്റ്രഗ്രാമിലും ഫേസ്ബുക്കിലും വെറുക്കപ്പെട്ട അച്ഛന് കമന്റുകൾ വന്നു. എന്നാൽ അതെല്ലാം പോസിറ്റീവായി എടുത്തു. പ്രേക്ഷകർക്ക് അത്രയും വെറുക്കപ്പെടണമെങ്കിൽ കഥാപാത്രത്തെ അവർ നല്ല രീതീയിൽ ഉൾക്കൊണ്ടിട്ടുണ്ടെന്ന് മനസിലായി. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ മാറ്റിപറഞ്ഞ കമന്റും വന്നു. ദീർഘ വീക്ഷണമുള്ള അച്ഛനാണെന്നും മക്കളെ സ്വയം പര്യാപ്തമാക്കി സംരക്ഷണം കൊടുത്തു എന്നായി കമന്റ്. പ്രേക്ഷകർ എന്റെ കഥാപാത്രത്തെ പല രീതിയിൽ വിലയിരുത്തി എന്നതിൽ ഏറെ സന്തോഷമുണ്ട്. വലിയ ഊർജം ഈ കഥാപാത്രത്തിലൂടെ ലഭിച്ചു. അതിനാൽ ഭാവിയിലും അത് നല്ലൊരു മാറ്രം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Source link


