ഹെയർ ഡൈ വീട്ടിലുണ്ടാക്കുന്നതിൽ മുടി കറുക്കുന്നില്ലേ? അകാല നര മാറാൻ കറ്റാർവാഴ മതി

ഇന്ന് ചെറുപ്പക്കാർവരെ നേരിടുന്നൊരു പ്രശ്നമാണ് അകാലനര. ഇതിന് അറുതിവരുത്താൻ മുടി കറുപ്പിക്കാൻ ഹെയർ ഡൈ വാങ്ങി മാസംതോറും നല്ലൊരു തുക ചെലവാക്കുന്നവരും നമ്മുടെ കൂട്ടത്തിലുണ്ട്. കെമിക്കലുകൾ ചേർത്തുണ്ടാക്കുന്ന ഹെയർഡൈ പതിവായി ഉപയോഗിക്കുന്നത് അലർജി തുടങ്ങിയ പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും മുടികൊഴിച്ചിലിനും മറ്റും കാരണമാകും. എന്നാൽ വലിയ പൈസച്ചെലവില്ലാതെ ഒരു നാച്ചുറൽ ഹെയർഡൈ വീട്ടിൽതന്നെ ഉണ്ടാക്കിനോക്കിയാലോ? അടുത്തതായി ഒരു തണ്ട് കറ്റാർവാഴയുടെ ജെല്ല് മാത്രമായി ഒരു മിക്സി ജാറിൽ എടുക്കാം. ഇതിൽ പനികൂർക്കയുടെ തളിരില മൂന്നോ നാലോ എണ്ണവും കുറച്ച് കറിവേപ്പിലയും ഒരു നെല്ലിക്ക കഷ്ണങ്ങളാക്കിയതും കുറച്ച് മൈലാഞ്ചിയിലയും ഇട്ടുകൊടുക്കാം. ഇതെല്ലാം ചേർത്ത് നന്നായി അരച്ചതിനുശേഷം ഒരു ഇരുമ്പ് ചട്ടിയിലേയ്ക്ക് മാറ്റാം. ഇനി നേരത്തെ തിളപ്പിച്ച വെള്ളം തണുത്തത് ഈ കൂട്ടിലേയ്ക്ക് ചേർത്ത് നന്നായി മിക്സ് ചെയ്തതിനുശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാം. പിറ്റേദിവസം മുടി ഷാംപൂ ഉപയോഗിച്ച് കഴുകി ഉണക്കിയതിനുശേഷം തയ്യാറാക്കി വച്ചിരിക്കുന്ന പാക്ക് തേച്ചുകൊടുക്കാം. രണ്ട് മണിക്കൂറിനുശേഷം കഴുകികളയണം. മുടിയിലെ നരയെല്ലാം മാറി ബ്രൗൺ നിറത്തിലാകും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടുന്നത് നര പൂർണമായും മാറ്റുന്നതിന് സഹായിക്കും.
Source link


