test del 5 copy of del 3

മുഖ്യമന്ത്രിയുടെ ജില്ലയാകുമോ? ആകാംക്ഷയിൽ ആലപ്പുഴ; ഉപതിരഞ്ഞെടുപ്പ്? ഒന്നോ അതോ രണ്ടോ?


ആലപ്പുഴ∙ സംസ്ഥാന മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോൺഗ്രസ് ചർച്ചകൾ മുറുകുമ്പോൾ ജില്ലയിൽ കടുത്ത ഉദ്വേഗം. കാരണം ആ പദവിയിലേക്കു പരിഗണിക്കുന്ന മൂന്നിൽ രണ്ടു പേരും ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികളാണ്; ഹരിപ്പാട് എംഎൽഎ രമേശ് ചെന്നിത്തലയും ആലപ്പുഴ എംപി കെ.സി.വേണുഗോപാലും. എ.കെ.ആന്റണിക്കു ശേഷം ജില്ലയിൽ നിന്നു കോൺഗ്രസിനു മുഖ്യമന്ത്രിയുണ്ടാകുമോ എന്ന ആകാംക്ഷയിലാണു ജനം. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെയും കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തലയുടെയും തട്ടകമായ ജില്ലയിൽ ഇരുവർക്കും അനുകൂലമായും പ്രതികൂലമായും വാദങ്ങളുണ്ട്.കെ.സിയെ പിന്തുണച്ചും എതിർത്തും ജില്ലയുടെ പല ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ബോർഡുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ജില്ലയിലെ രണ്ടു നേതാക്കൾക്കായും സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണവും നടക്കുന്നുണ്ട്. എന്നാൽ ജില്ലയിൽ ആദ്യമായി പ്രകടനം നടന്നതു പ്രതിപക്ഷ നേതാവ് വി.ഡി.സതീശനു വേണ്ടിയാണെന്നതും കൗതുകം. വ്യാഴാഴ്ച രാത്രി കായംകുളത്താണ് സതീശനു വേണ്ടി പ്രവർത്തകർ തെരുവിലിറങ്ങിയത്. ഇന്നലെ അവിടെ സതീശനായി ഫ്ലെക്സും ഉയർന്നു.എന്നാൽ അട്ടിമറി ജയത്തിലൂടെ ആദ്യമായി എംഎൽഎയായ യുവനേതാവ് എ.ഡി.തോമസിനെ രാജിവയ്പിക്കുന്നതു പ്രതികൂലമാകുമെന്നു ചില നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടുന്നു. തീരദേശത്തുൾപ്പെടെ തോമസിന് അനുകൂലമായിരുന്ന പല ഘടകങ്ങളും ഉപതിരഞ്ഞെടുപ്പിൽ എതിരായി വരാൻ സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്. പാർട്ടി ആവശ്യപ്പെട്ടാൽ രാജിവയ്ക്കുമെന്ന് തോമസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ അതേപ്പറ്റി ആലോചിട്ടില്ലെന്നാണ് കെ.സിയുമായി അടുത്ത കേന്ദ്രങ്ങളുടെ പ്രതികരണം.


Source link

Back to top button