test del 5 copy of del 3

‘എംഎൽഎ ആകാൻ ചെലവാക്കിയത് 35 ലക്ഷം, ഒരുത്തനെയും വെറുതെ വിടില്ല’; വിശദീകരണവുമായി അഞ്ജലി നായർ


തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി നടി അഞ്ജലി നായർ. തന്നെ എം.എൽ.എ ആക്കാമെന്ന് പറഞ്ഞ് ആരോ 35 ലക്ഷം രൂപ വാങ്ങിയെന്നും, വോട്ട് കിട്ടാത്തതുകൊണ്ട് അവരെ വെറുതെ വിടില്ലെന്നും അഞ്ജലി പറഞ്ഞതായാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. ഇതിലെ വസ്തുതകൾ വ്യക്തമാക്കിക്കൊണ്ടാണ് അഞ്ജലി വിഡിയോ പങ്കുവെച്ചത്.  ‘‘എല്ലാവർക്കും നമസ്കാരം. ഒരു ചെറിയ കാര്യം പങ്കുവയ്ക്കാനാണ് ഞാൻ ഇപ്പോൾ വന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്നെ ട്രോൾ ചെയ്തുകൊണ്ടിരുന്ന ഒരുപാട് സഹോദരങ്ങൾ എനിക്ക് വ്യക്തിപരമായി മെസ്സേജ് അയച്ചിരുന്നു. വെറുമൊരു തമാശയുടെ ഭാഗമായിട്ടാണ് ട്രോളുകൾ ചെയ്തതെന്നും ഒന്നും വിചാരിക്കരുത് എന്നും പറഞ്ഞ് അവർ കാണിച്ച ആ ഒരു സ്നേഹം കണ്ടപ്പോൾ സത്യത്തിൽ വലിയ സന്തോഷം തോന്നി. അവർക്കെല്ലാം എന്റെ ഉള്ളുനിറഞ്ഞ നന്ദി ഞാൻ അറിയിക്കുകയാണ്.ആദ്യം തന്നെ പറയട്ടെ, ഇതിൽ പറയുന്ന കണക്കുകൾ എവിടെ നിന്ന് കിട്ടിയതാണ്? 3500 വോട്ട് പോലും കിട്ടിയില്ല എന്ന് പറയാൻ ഇവർക്ക് എങ്ങനെ സാധിക്കുന്നു? പിന്നെ ഈ 35 ലക്ഷത്തിന്റെ കഥ. രാഷ്ട്രീയത്തിലേക്ക് വരുന്നതിനും എത്രയോ കാലം മുൻപ് ഞാൻ ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു, ജീവിതത്തിൽ പല സാഹചര്യങ്ങളിലായി പലരെയും ഞാൻ സഹായിച്ചിട്ടുണ്ടെന്നും അങ്ങനെ ഏകദേശം 35 ലക്ഷത്തോളം രൂപ എനിക്ക് തിരിച്ചു കിട്ടാനുണ്ടെന്നും. ആ പഴയ കാര്യം എടുത്ത് ഇപ്പോൾ ഇലക്ഷന്റെ തലയിൽ കെട്ടിവെക്കുന്നത് എന്തിനാണ്? ഇലക്ഷന് വേണ്ടി ഞാൻ പൈസ കൊടുത്തു എന്നൊക്കെ പറയുന്നത് പച്ചക്കള്ളമാണ്.


Source link

Back to top button