LATEST
‘മോഹം തോന്നി വാങ്ങിയ കറുത്ത കാർ പോലും പ്രചാരണത്തിനായി വിറ്റു’; തോൽവിയിൽ നിറകണ്ണുകളോടെ കോവൂർ കുഞ്ഞുമോൻ

കൊല്ലം: കുന്നത്തൂരിലെ തോൽവിയിൽ വിതുമ്പി കോവൂർ കുഞ്ഞുമോൻ. എന്നും ജനങ്ങൾക്കൊപ്പം നിന്നയാളാണ് താനെന്നും ഇനിയും അങ്ങനെതന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. എവിടെയാണോ തുടങ്ങിയത് അവിടെ നിൽക്കുകയാണെന്നും കോവൂർ കുഞ്ഞുമോൻ നിറകണ്ണുകളോടെ പറഞ്ഞു. ‘ആഗ്രഹിച്ച് വാങ്ങിയ കാർ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം കണ്ടെത്താൻ വിറ്റു. പിണറായി ഒരു കറുത്ത കാർ വാങ്ങിയപ്പോഴാണ് തനിക്കും ഒരു ആഗ്രഹമുണ്ടായത്. ചിട്ടികളിലൂടെയാണ് കാർ വാങ്ങിയത്. കുന്നത്തൂർ മണ്ഡലത്തിൽ വോട്ട് ചോർച്ചയുണ്ടായി. കുന്നത്തൂരിലെ പരാജയത്തിന്റെ കാരണം പരിശോധിക്കണം. മറ്റ് മണ്ഡലങ്ങളെ പോലെയല്ല കുന്നത്തൂർ’- കോവൂർ കുഞ്ഞുമോൻ പറഞ്ഞു.
Source link


