LATEST
‘പി. കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിൽ തെറ്റുപറ്റി ‘: പ്രതിപക്ഷ നേതാവാകാൻ അർഹൻ പിണറായി വിജയനെന്ന് പാലോളി മുഹമ്മദ് കുട്ടി

മലപ്പുറം: തളിപ്പറമ്പിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിൽ പാർട്ടിക്ക് തെറ്റുപറ്റിയെന്ന് മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി. ആദ്യ ഘട്ടത്തിൽ അഭിപ്രായ വ്യത്യാസം വന്നപ്പോൾ തന്നെ ശ്യാമളയെ ഒഴിവാക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടായിരിക്കെ പാർട്ടി കമ്മിറ്റികളിൽ നിർഭയമായി അഭിപ്രായം പറയാമെന്ന് എം.വി ഗോവിന്ദൻ പറഞ്ഞത് മോശമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിൽ എന്താണ് സംഭവിച്ചത് എന്ന് പരിശോധിച്ച് തിരുത്തലുകൾ വരുത്തണമെന്ന് പറഞ്ഞ അദ്ദേഹം പ്രതിപക്ഷ നേതാവ് ആകാൻ അർഹൻ പിണറായി വിജയൻ തന്നെയാണെന്നും അഭിപ്രായപ്പെട്ടു.
Source link


