test del 4 copy of del 3

കെഎസ്ആർടിസിയിൽ ജെൻഡർ ടിക്കറ്റിങ് വരുന്നൂ; സൗജന്യയാത്രയുടെ ആദ്യപടി?


തിരുവനന്തപുരം∙ കെഎസ്ആര്‍ടിസിയില്‍ ജെന്‍ഡര്‍ ടിക്കറ്റിങ് നടപ്പാക്കുന്നു. ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീന്‍ വഴി ടിക്കറ്റ് വിതരണം ചെയ്യുമ്പോള്‍ പുരുഷന്‍, സ്ത്രീ എന്നു രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം മേയ് 9 മുതല്‍ പ്രാബല്യത്തില്‍ വരും. യാത്രക്കാര്‍ പുരുഷനാണോ സ്ത്രീയാണോ എന്നു ശനിയാഴ്ച മുതല്‍ കൃത്യമായി രേഖപ്പെടുത്തണമെന്ന് അധികൃതര്‍ നിര്‍ദേശം. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്ര ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി എത്ര സ്ത്രീകളാണ് ദിനംപ്രതി കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതെന്നു കണക്കെടുക്കാനുള്ള നടപടിയുടെ ഭാഗമാണിതെന്നാണ് കരുതുന്നത്.


Source link

Back to top button