CINEMA
പുടിൻ ഭൂഗർഭ ബങ്കറിൽ? ഡ്രോൺ ആക്രമണവും സൈനിക അട്ടിമറിയും ഭയന്നെന്ന് റിപ്പോർട്ടുകൾ

മോസ്കോ: ഡ്രോൺ ആക്രമണവും സൈനിക അട്ടിമറിയും ഭയന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഭൂഗർഭ ബങ്കറിൽ അഭയം പ്രാപിച്ചതായി റിപ്പോർട്ട്. യുക്രൈനുമായുള്ള യുദ്ധം ശക്തമാകുന്ന സാഹചര്യത്തിൽ വധഭീഷണിയെത്തുടർന്നാണ് പുടിന്റെ പുതിയ നീക്കമെന്നാണ് അഭ്യൂഹങ്ങൾ. നിലവിൽ ഔദ്യോഗിക കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന അദ്ദേഹം, രഹസ്യ ബങ്കറിലിരുന്നാണ് യുദ്ധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. 2025- ജൂണിൽ യുക്രൈൻ നടത്തിയ ‘ഓപ്പറേഷൻ സ്പൈഡർ വെബ്’ എന്ന ഡ്രോൺ ആക്രമണം റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ക്രെംലിന്റെ സുരക്ഷയിൽ ആശങ്ക വർദ്ധിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് പുടിൻ ഇപ്പോൾ തന്റെ സ്ഥിരം വസതികളിൽ താമസിക്കാറില്ലെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
Source link


