test del 3

‘ഹർ ഘർ ജൽ’: സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്ത ജലജീവൻ മിഷൻ പദ്ധതിക്ക് എന്തു സംഭവിച്ചു ?


പാലക്കാട് ∙ എല്ലാ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധജലമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജലജീവൻ മിഷൻ പദ്ധതി ജില്ലയിൽ താളംതെറ്റി. 2020ൽ ആരംഭിച്ച പദ്ധതിയുടെ 60 ശതമാനം പോലും പൂർത്തിയാക്കിയില്ല. 2024 തുടക്കത്തിൽ തന്നെ ജില്ലയിലെ 6.5 ലക്ഷം വീടുകളിൽ വെള്ളമെത്തിക്കുമെന്നായിരുന്നു സർക്കാരിന്റെ വാഗ്ദാനം. പകുതി പോലും നടന്നില്ല. വെള്ളം എത്തിയിടത്താകട്ടെ അറ്റകുറ്റപ്പണികളില്ലാത്തതിനാൽ നിലച്ചു. വേനലിൽ ഇവിടങ്ങളിൽ ടാങ്കറിൽ വെള്ളമെത്തിക്കേണ്ട അവസ്ഥയുണ്ടായി. ഭൂരിഭാഗം പഞ്ചായത്തുകളിലും ജലജീവൻ മിഷൻ വഴി ഒരു തുള്ളി വെള്ളം പോലും കിട്ടിയില്ല. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹകര ണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്.എന്താണ് സംഭവിച്ചത് ?  ആദ്യം കിട്ടിയ കോടികൾ ചെലവഴിച്ച് മത്സരിച്ച് വീടുകളിലേക്കു പൈപ്പിട്ടു. ആ പൈപ്പുകളിലൂടെ വെള്ളമെത്തിക്കാൻ ജലസംഭരണിയും ശുദ്ധീകരണ പ്ലാന്റും പമ്പിങ് സാമഗ്രികളും സ്ഥാപിക്കാൻ സർക്കാർ ഫണ്ട് അനുവദിച്ചില്ല. ആസൂത്രണത്തിലെ പ്രശ്നങ്ങളും അനാവശ്യ തിടുക്കവും പദ്ധതിയെ താളംതെറ്റിച്ചു. 2020ൽ കേരളത്തിൽ പദ്ധതി ആരംഭിച്ചെങ്കിലും 2023 കാലത്താണു കുറച്ചെങ്കിലും മുന്നേറ്റമുണ്ടായത്.ആരു നന്നാക്കും റോഡ് ?  ∙ പദ്ധതിയുടെ ഭാഗമായി പൈപ്പിടുന്നതിനായി പലയിടത്തും റോഡുകൾ പൊളിച്ചിരുന്നു. പൈപ്പിട്ട ശേഷം ഇവ മൂടാത്തതിനാൽ ചിലയിടത്ത് റോഡ് തന്നെ ഇടിയുന്ന അവസ്ഥയിലാണ്. പലയിടത്തും ഈ കുഴികളിൽ വീണ് ഒട്ടേറെ പേർക്കു പരുക്കേറ്റു. ആരാണു കുഴി മൂടേണ്ടതെന്നതു സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പും ജല അതോറിറ്റിയും തമ്മിൽ തർക്കമായി. ചിലതു കോടതി വരെയെത്തി. റോഡ് നന്നാക്കാൻ പണം കെട്ടിവച്ചിട്ടും പൊതുമരാമത്ത് വകുപ്പ് നന്നാക്കുന്നില്ലെന്നു ജല അതോറിറ്റി കുറ്റപ്പെടുത്തുന്നു. എന്നാൽ നന്നാക്കിയ റോഡ് കുത്തിപ്പൊളിച്ചതിൽ പൊതുമരാമത്ത് വകുപ്പിനും എതിർപ്പുണ്ട്. ഇനിയും പൊളിക്കേണ്ടി വരുമോയെന്നാണു ചോദ്യം.


Source link

Back to top button