മുഖ്യമന്ത്രി പദം വിഡി സതീശനിലേക്ക്?; സ്വയം മാറിനിൽക്കാൻ കെസിക്ക് സമർദ്ദമെന്ന് സൂചന, വീണ്ടും ട്വിസ്റ്റ്

ന്യൂഡൽഹി: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ ആദ്യ പരിഗണന വിഡി സതീശനിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. എംഎൽഎമാരുടെ പിന്തുണയുള്ള കെസി വേണുഗോപാലിനോട് സ്വയം പിൻവാങ്ങാൻ ഹൈക്കമാൻഡ് സമ്മർദ്ദം ചെലുത്തുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇന്ന് രാവിലെ കേരളത്തിലെ നിരീക്ഷകർ തയ്യാറാക്കിയ റിപ്പോർട്ട് എഐസിസി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിൽ വിഡി സതീശന് അനുകൂലമായ ജനവികാരത്തെക്കുറിച്ച് പ്രതിപാതിക്കുന്നുണ്ട്. എന്നാൽ എംഎൽഎമാരുടെ പിന്തുണ കെസി വേണുഗോപാലിനൊപ്പമാണ്. ഈ വിവരം രാഹുൽ ഗാന്ധിയെ അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഹൈക്കമാൻഡിലെ മുതിർന്ന നേതാക്കളിൽ പലരും കെസി വേണുഗോപാൽ സ്വയം പിൻവാങ്ങണമെന്ന സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നാണ് വിവരം. നേതാക്കളുടെ സമ്മർദ്ദത്തിന് കെസി വേണുഗോപാൽ വഴങ്ങുകയാണെങ്കിൽ മുഖ്യമന്ത്രി സ്ഥാനം വിഡി സതീശന് നൽകേണ്ടിവരും. കഴിഞ്ഞ ദിവസം നിരീക്ഷക സംഘം ഘടകക്ഷികളുമായി നടത്തിയ ചർച്ചയിലും വിഡി സതീശനായിരുന്നു പിന്തുണ കൂടുതൽ.ഹൈക്കമാൻഡിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാൽ വിഡി സതീശനലേക്ക് തന്നെ മുഖ്യമന്ത്രി പദമെത്തും.
Source link


