test del 3

ഓരോ മുറിക്കകത്തും നൂറുക്കണക്കിന് വണ്ട്; കീടനാശിനി തളിക്കാൻ ആരോഗ്യവകുപ്പിന്റെ നിർദേശം: പിന്നാലെ വീട്ടുകാർക്ക് ദേഹാസ്വാസ്ഥ്യം


വളയം ∙ പൂവംവയലിൽ വീടിന്റെ തൂണിലും തുരുമ്പിലും മേൽക്കൂരയിലും ചുമരലിമെല്ലാം വണ്ടുകളുടെ ശല്യം. 41 ദിവസം മുൻപ് ഗൃഹനാഥൻ മരിച്ച വാടപ്പൊയിൽ താനിക്കുഴി കുഞ്ഞിരാമന്റെ വീട്ടുകാരാണ് വണ്ട് ശല്യം കാരണം വലഞ്ഞത്. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടപ്പോൾ കീടനാശിനി പ്രയോഗിക്കാനാണ് മറുപടി കിട്ടിയത്. കീടനാശിനി തളിച്ചതോടെ വീട്ടിലെ അംഗങ്ങൾക്ക് ദേഹാസ്വാസ്ഥ്യം നേരിട്ടു. കുഞ്ഞിരാമന്റെ മകൻ രജീഷ് ആശുപത്രിയിൽ ചികിത്സ തേടി. വണ്ട് ശല്യം ഒഴിവാക്കാൻ പുക പ്രയോഗം നടത്തിയെങ്കിലും പ്രയോജനമുണ്ടായിട്ടില്ല. നൂറുക്കണക്കിന് വണ്ടുകളാണ് ഓരോ മുറിക്കകത്തും അള്ളിപ്പിടിച്ചു കിടക്കുന്നത്.


Source link

Back to top button