test del 3
കെസി സാറിന് ഇപ്പോൾ ചെയ്യാൻ കഴിയുന്ന ഒരുകാര്യം പറയാം: നടി ഗോപിക രമേശിന് പറയാനുള്ളത്

തിരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രി ആരാകണമെന്നുള്ള ചർച്ച കോൺഗ്രസിൽ മുറുകുന്നതിന് ഇടയിൽ വി.ഡി.സതീശന് പിന്തുണയുമായി തണ്ണീർമത്തൻ ദിനങ്ങൾ താരം ഗോപിക രമേശ്. മുഖ്യമന്ത്രി ചർച്ചയിൽ സജീവമായി നിൽക്കുന്ന കെ.സി വേണുഗോപാലിനോടുള്ള അഭ്യർഥന എന്ന നിലയിലാണ് ഗോപികയുടെ പോസ്റ്റ്. കെ.സി.വേണുഗോപാലിനോട് ഒരടി പിന്നോട്ട് നിൽക്കാൻ ആവശ്യപ്പെടുകയാണ് താരം. കേരളത്തിൽ റെക്കോർഡ് സീറ്റുകൾ നേടി അധികാരം ഉറപ്പിച്ച യുഡിഎഫിൽ ആരാകണം അടുത്ത മുഖ്യമന്ത്രി എന്ന ചർച്ചയാണ് ഇപ്പോൾ സജീവമായിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ നയിച്ച വി.ഡി സതീശൻ ആകണം അടുത്ത മുഖ്യമന്ത്രിയെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന അഭിപ്രായം. കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നീ നേതാക്കളുടെ പേരും ഹൈക്കമാൻഡിന്റെ പരിഗണനയിലുണ്ട്. എന്നാൽ, ഇവരിൽ ആരാകും കേരളത്തിന്റെ മുഖ്യമന്ത്രിയെന്നാണ് മലയാളികൾ ഒന്നടങ്കം ഉറ്റുനോക്കുന്നത്.സിനിമയിൽ തുടക്കം കുറിച്ചതിനു ശേഷം ഇന്‍സ്റ്റഗ്രാമിലും താരമാണ് ഗോപിക. വലിയൊരു ആരാധകക്കൂട്ടമാണ് ഗോപികയ്ക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്.
Source link


