NATIIONAL

ലോകകപ്പ് ജയിച്ചതിനു പിന്നാലെ സൂര്യയെ പുറത്താക്കാൻ നീക്കം, രണ്ടു വര്‍ഷമായി ട്വന്റി20 കളിക്കാത്ത താരം ക്യാപ്റ്റനാകും?


മുംബൈ∙ ഇന്ത്യൻ ട്വന്റി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് സൂര്യകുമാർ യാദവിനെ മാറ്റിയേക്കും. ട്വന്റി20 ലോകകപ്പ് കിരീട വിജയത്തിനു പിന്നാലെയാണ്, സൂര്യകുമാർ യാദവിനെ മാറ്റാൻ ബിസിസിഐ ഒരുങ്ങുന്നതെന്നാണു പുറത്തുവരുന്ന വിവരം. ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർത്തുകളിക്കുന്ന ശ്രേയസ് അയ്യർക്കു കീഴിൽ യുവ താരങ്ങളെ അണിനിരത്താനാണ് ബിസിസിഐ ശ്രമം. ഐപിഎലിൽ പഞ്ചാബ് കിങ്സിനെ നയിക്കുന്ന അയ്യരെ, അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരായ പരമ്പരകളിൽ ക്യാപ്റ്റനാക്കും. ഐപിഎലിൽ തിളങ്ങുന്ന വൈഭവ് സൂര്യവംശിയുൾപ്പടെയുള്ള താരങ്ങൾക്കും ഈ മത്സരങ്ങളിൽ അവസരം ലഭിച്ചേക്കും.രോഹിത് ശർമ ട്വന്റി20 ടീമിന്റെ ക്യാപ്റ്റൻസി ഒഴിഞ്ഞപ്പോഴാണ് പുതിയ നായകനായി സൂര്യകുമാർ യാദവ് എത്തിയത്. സൂര്യ നയിച്ച ഒരു പരമ്പരയിലും ഇന്ത്യ തോറ്റിട്ടില്ല. അതേസമയം കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇന്ത്യയ്ക്കായി ഒരു മത്സരവും കളിക്കാത്തയാളാണ് ശ്രേയസ് അയ്യർ. 2023 ഡിസംബറിൽ ഓസ്ട്രേലിയയ്ക്കെതിരെയാണ് താരം ഒടുവിൽ ഇന്ത്യൻ ജഴ്സിയിൽ ട്വന്റി20 കളിച്ചത്. കഴിഞ്ഞ ഐപിഎലിൽ പഞ്ചാബ് കിങ്സിനെ ഫൈനൽ വരെയെത്തിച്ചതോടെയാണ് ശ്രേയസ് അയ്യരെ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാക്കണമെന്ന ആവശ്യമുയർന്നത്.


Source link

Back to top button