LATEST

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം; ദേഹത്ത് പെട്രോളൊഴിച്ച് കോൺഗ്രസ് പ്രവർത്തകന്റെ പ്രതിഷേധം


കോട്ടയം: വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ദേഹത്ത് പെട്രോളൊഴിച്ച് കോൺഗ്രസ് പ്രവർത്തകന്റെ വേറിട്ട സമരം. കോട്ടയം കുറുപ്പുംതറയിലാണ് കോൺഗ്രസ് പ്രവർത്തകൻ ഫ്രാൻസിസിന്റെ വേറിട്ട പ്രതിഷേധം. ഗുഡ്സ് ഓട്ടോ വാഹനത്തിന് മുകളിൽ കയറി പെട്രോൾ ദേഹത്ത് ഒഴിച്ച് ലൈറ്ററുമായി നിന്നായിരുന്നു ഫ്രാൻസിസിന്റെ പ്രതിഷേധം. സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് ഫ്രാൻസിസിനെ അനുനയിപ്പിച്ച് കസ്റ്റഡിയിൽ എടുത്തു. ‘വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം. ഞങ്ങൾ വോട്ട് ചെയ്തത് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാൻ വേണ്ടിയാണ്. അദ്ദേഹത്തെ മാറ്റിനിർത്തിക്കൊണ്ടുള്ള നടപടികൾക്കെതിരെ സാധാരണക്കാരനായ കോൺഗ്രസുകാരന്റെ സമരമുഖമാണിത്’ എന്നാണ് ഫ്രാൻസിസ് ദേഹത്ത് പെട്രോളൊഴിച്ച് വിളിച്ച് പറഞ്ഞത്. കോൺഗ്രസിന്റെ സജീവ പ്രവർത്തകനാണ് ഇയാളെന്നാണ് വിവരം. ഒന്നര ലിറ്ററോളം കൊള്ളുന്ന കുപ്പിയിൽ പെട്രോളുമായി എത്തിയ ഇയാൾ പകുതിയോളം ദേഹത്ത് ഒഴിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ അടുത്തെത്തിയാൽ ലൈറ്റർ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പത്ത് മിനിറ്റോളം സമരം തുടർന്നത്.


Source link

Back to top button