test del 4 copy of del 3

21,000 നിക്ഷേപിച്ചാൽ 30 ലക്ഷം തിരിച്ചുതരാം! നിർമലയുടെ വിഡിയോ വ്യാജമെന്ന് കേന്ദ്രം, എഐ തട്ടിപ്പ്


21,000 രൂപ നിക്ഷേപിച്ചാൽ ചുരുങ്ങിയ കാലയളവിനകം 30 ലക്ഷം രൂപയായി തിരികെകിട്ടുന്ന നിക്ഷേപ പദ്ധതി! വാഗ്ദാനം ചെയ്യുന്നതോ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ; അതും വിഡിയോയിൽ പ്രത്യക്ഷപ്പെട്ട്. വിശ്വസിക്കാൻ ഇതിൽ‌പ്പരം എന്തുവേണം! ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പിഐബി മുന്നറിയിപ്പ് നൽകി. ധനമന്ത്രിയോ കേന്ദ്രസർക്കാരോ ഇത്തരം നിക്ഷേപ പദ്ധതികളെ പ്രോത്സാഹിപ്പിക്കുകയോ പിന്തുണയ്ക്കുയോ ചെയ്യുന്നില്ല. അത്തരം നിക്ഷേപ പദ്ധതികളും കേന്ദ്രത്തിനില്ല. ഉയർന്ന നേട്ടം (റിട്ടേൺ) വാഗ്ദാനം ചെയ്യുന്ന നിരവധി സ്കീമുകളെ കുറിച്ചുള്ള വിഡിയോകളും മറ്റും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അത്തരം സ്കീമുകളിൽ നിക്ഷേപിക്കുംമുൻപ് തട്ടിപ്പല്ലെന്ന് ഉറപ്പുവരുത്തുക.


Source link

Back to top button