CINEMA
അങ്കം അട്ടഹാസം ഇന്ന് മുഴങ്ങുന്നു

മാധവ് സുരേഷ് നായകനായ ഗ്യാംഗ്സ്റ്റർ ആക്ഷൻ ത്രില്ലർ അങ്കം അട്ടഹാസം ഇന്ന് 110 കേന്ദ്രങ്ങളിൽ പ്രദർശനത്തിന് എത്തും.
ചോര കൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, മക്ബൂൽ സൽമാൻ, നന്ദു, അന്ന രാജൻ എന്നിവർക്കൊപ്പം പുതുമുഖ നായിക അംബികയും പ്രധാന വേഷം അവതരിപ്പിക്കുന്നു. സുജിത്ത് എസ് നായർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സംവിധായകൻ സുജിത്ത് എസ് നായരും നിർമ്മാതാവ് അനിൽകുമാർ ജി യും ചേർന്നാണ് രചന. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ചിത്രം ട്രിയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ അനിൽകുമാർ ജി.യും സാമുവൽ മത്തായി (യുഎസ്എ) യും ചേർന്നാണ് നിർമ്മാണം.
ഛായാഗ്രഹണം ശിവൻ എസ് സംഗീത്.എഡിറ്റിംഗ് - പ്രദീപ് ശങ്കർ. ഫിനിക്സ് പ്രഭു, അഷ്റഫ് ഗുരുക്കൾ, റോബിൻ ടോം, അനിൽ ബ്ലെയിസ് എന്നിവർ ചേർന്നൊരുക്കുന്ന ആക്ഷൻ സീക്വൻസുകൾ ഹൈലൈറ്റായിരിക്കും. ഡിസ്ട്രിബ്യൂഷൻ പാർട്ട്ണർ- ഡ്രീം ബിഗ് ഫിലിംസ്.
Source link


