test del 5 copy of del 3

ചുരമിറങ്ങുന്നു, ടൺ കണക്കിന് മരം: എത്തുന്നത് പെരുമ്പാവൂരിലേക്ക്; ടണ്ണിന് ശരാശരി 4000 രൂപ


മാനന്തവാടി ∙ വൻകിട തോട്ടങ്ങളിൽ നിന്ന് മാത്രമല്ല ചെറുകിട കൃഷിയിടങ്ങളിൽ നിന്നും മരം മുറിച്ച് നീക്കുന്നത് വ്യാപകമാകുന്നു. പ്രതിദിനം നിരവധി ലോഡ് മരങ്ങളാണ് ജില്ലയിൽ നിന്നും ചുരം ഇറങ്ങുന്നത്. ഇത് മറികടക്കാൻ മരം സംരക്ഷിക്കുന്ന കർഷകർക്ക് സർക്കാർ പ്രോത്സാഹനം നൽകണമെന്ന് നിർദേശം ഉയർന്നിട്ടുണ്ട്. കൃഷി നാശവും വിലയിടിവും വരുത്തി വച്ച വൻ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ഭൂരിഭാഗം കർഷകരും കിട്ടുന്ന വിലയ്ക്ക് മരങ്ങൾ മുറിച്ച് നീക്കുന്നത്. വീട് നിർമാണത്തിനോ ഫർണിച്ചർ നിർമാണത്തിനോ ഉപയോഗിക്കാത്ത സോഫ്റ്റ് വുഡ് ഇനം വ്യാവസായിക ആവശ്യങ്ങൾക്കായാണ് മുറിച്ച് നീക്കുന്നത്.ഇതിന് പുറമേ ജില്ലയിൽ തന്നെ പാഴ്മരങ്ങൾ ഷീറ്റാക്കി മാറ്റുന്ന പീലിങ് മില്ലുകളിലേക്കും വലിയതോതിൽ മരം എത്തുന്നുണ്ട്. പ്ലൈവുഡ് ഫാക്ടറികൾ അടക്കമുള്ള വ്യാവസായിക ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഇത്തരം ഷീറ്റുകൾ ഉപയോഗിക്കുക. മാനന്തവാടി താലൂക്കിൽ മാത്രം ഇത്തരം 4 പീലിങ് മില്ലുകൾ പ്രവർത്തിക്കുന്നുണ്ട്. ബംഗാളിലെ തിരഞ്ഞെടുപ്പ് കാരണം തൊഴിലാളികൾ കൂട്ടമായി നാട്ടിലേക്ക് പോയതിനാൽ പെരുമ്പാവൂരിൽ അടക്കമുള്ള മില്ലുകളുടെ പ്രവർത്തനം നിലച്ചിരിക്കുകയാണെന്ന് മരം വ്യാപാരികൾ പറയുന്നു. ഇവർ തിരിച്ചെത്തുന്ന മുറയ്ക്ക് മരം വിപണി വീണ്ടും സജീവമാകും. മരം മുറിക്കാനുള്ള ഉയർന്ന കൂലിയും ഉയർന്ന വാഹന വാടകയും കാരണം കർഷകർക്ക് മരം മുറിച്ച് വിറ്റാലും കാര്യമായ തുക ലഭിക്കില്ല.


Source link

Back to top button