സ്ക്രിപ്ട് കൈയിലുണ്ടോ, ഇനി നിങ്ങൾക്ക് തന്നെ വീട്ടിലിരുന്ന് സിനിമ സംവിധാനം ചെയ്യാം

ഒരു നല്ല കഥയും തിരക്കഥയുമായി സിനിമാ മോഹവുമായി നടക്കുന്ന ഒട്ടേറെ പേരുടെ കഥകൾ നാം കേട്ടിട്ടുണ്ട്. പലപ്പോഴും നിർമ്മാതാക്കളുടെയും സംവിധായകരുടെയും മുന്നിൽ അവർ തഴയപ്പെടുന്നതാണ് പതിവ്, ഇനി ആർക്കും തിരക്കഥയുമായി സിനിമക്കാരുടെ പിന്നാലെ നടന്ന് സമയം കളയേണ്ട ആവശ്യം വരില്ല. തിരക്കഥ എഴുതുന്ന സോഫ്റ്റുവെയറിലൂടെ തന്നെ ഇനി മുതൽ ആർക്കും തങ്ങളുടെ സിനിമ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ യാഥാർത്ഥ്യമാക്കി മാറ്റാൻ സാധിക്കും. ഐറ എന്ന കേരള ബേസ്ഡ് സ്റ്റാർട്ടപ്പാണ് പുതിയ ആശയവുമായി രംഗത്തെത്തിയിട്ടുള്ളത്. യൂട്യൂബറും എഐ ഫിലിം മേക്കറും തിരക്കഥകൃത്തുമായ അമൽ അക്ഷയാണ് ഐറ എന്ന സ്റ്റാർട്ടപ്പിന് പിന്നിൽ.
തിരക്കഥയെ എഐയുടെ സഹായത്തോടെ മുഴുവനായി അനലൈസ് ചെയ്ത് ക്യാരക്ടർ ഡിസ്ക്രിപ്ഷനിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സിനിമയിലെ മുഴുവൻ കഥപാത്രങ്ങളുടെയും 3D മോഡൽ ഐറ നിർമ്മിക്കും. ഇതിൽ ആവശ്യാനുസരണം മാറ്റങ്ങൾ വരുത്തി ലോക്ക് ചെയ്യാനും സാധിക്കും. തുടർന്ന് സിനിമയിൽ മുഴുവനായി കഥാപാത്രത്തിന്റെ രൂപത്തിനും ഭാവത്തിനും മാറ്റം വരാതെ തുടരാൻ ഇതിലൂടെ സാധിക്കും. റൈറ്റർക്ക് തന്നെ ഓരോ സീനിലും ഇതിലൂടെ ഷോട്ടുകൾ ഡിവിഷൻ ചെയ്യാനും, ഷോട്ട് ലിസ്റ്റ് നൽകാനും സാധിക്കും. അതായത് ഷോട്ട് ലിസ്റ്റിന് അനുസരിച്ച്, 3D മോഡലുകളെ ഉപയോഗിച്ച് മുഴുവൻ സീനുകളുടെയും സ്റ്റോറിബോർഡും ഐറയിൽ ജനറേറ്റ് ചെയ്യാൻ സാധിക്കും എന്നതാണ് പ്രത്യേകത.
ശേഷം തിരക്കഥയിൽ നിന്ന് ഓട്ടോ ജനറേറ്റ് ചെയ്യുന്ന പ്രോംപ്റ്റിലൂടെ ഈ സ്റ്റോറിബോർഡുകളെ ജീവൻതുടിക്കുന്ന രംഗങ്ങളാക്കി മാറ്റിയാണ് തിരക്കഥയ്ക്ക് ഐറ സിനിമയാക്കി മാറ്റുന്നത്. നിലവിൽ airascripts.in എന്ന വെബ്സൈറ്റിലൂടെ പുതിയ എഐ ഫീച്ചറിലേക്കുള്ള ഏർളി ആക്സസ് നിങ്ങൾക്ക് ഫ്രീയായി നേടാം. മലയാളം ടൈപ്പിംഗ് അറിയാത്തവർക്കും തിരക്കഥ രചന വളരെ എളുപ്പത്തിൽ നടത്താൻ സാധിക്കും എന്നതാണ് ഐറയുടെ പ്രത്യേകതയെന്ന് അമൽ പറയുന്നു. ഗൂഗിളിൽ ഡോക്കിലെ പോലെ റിയൽ ടൈം കോളാബറേഷൻ, ഡാർക്ക് മോഡ് പിഡിഎഫ് ഔട്ട്. സീൻ ഓർഡർ റീ അറേഞ്ചിംഗ്, തുടങ്ങി നിരവധി ഫീച്ചറുകളും ഇതിൽ ലഭ്യമാണ്. ഇതിന്റെ പ്രാഥമിക പ്രവർത്തനം തുടങ്ങിക്കഴിഞ്ഞതായും പൂർണമായ പ്രവർത്തനം ഉടൻ തന്നെ ആരംഭിക്കുമെന്നും അമൽ വ്യക്തമാക്കി.
Source link


