LATEST

ലക്ഷദ്വീപിലേക്ക് സീ പ്ലെയിൻ


കൊച്ചി: വിനോദയാത്രക്കാർക്കുള്ള വ്യവസ്ഥകൾ ലഘൂകരിച്ചതി​നു പി​ന്നാലെ ലക്ഷദ്വീപി​ലേക്ക് സീപ്ളെയി​ൻ സർവീസ് തുടങ്ങുന്നു. സ്പൈസ് ജെറ്റിന്റെ 20 പേർക്ക് സഞ്ചരിക്കാവുന്ന ആദ്യ സീപ്ലെയിൻ മൂന്നു ദിവസം മുമ്പ് നെടുമ്പാശേരിയിൽ ലാൻഡ് ചെയ്തു. കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചാലുടൻ സർവീസ് ആരംഭിക്കും. കനേഡിയൻ വൈക്കിംഗ് ഡി.എച്ച്.സി-6-400 ട്വി​ൻ ഓട്ടർ വി​മാനമാണി​ത്. സി​യാലും സ്പൈസ് ജെറ്റി​ന്റെ ഭാഗമായ സ്പൈസ് ഷട്ടി​ലും ചേർന്നാണ് സംരംഭം. കൊച്ചി​ കായൽ, വയനാട്, ഇടുക്കി​ എന്നി​വി​ടങ്ങളി​ലേക്കും സർവീസുണ്ടായേക്കും.ലക്ഷദ്വീപ് ടിക്കറ്റ് നിരക്ക് 12,000 രൂപയാകുമെന്നാണ് സൂചന. കേന്ദ്രസർക്കാരിന്റെ ഉഡാൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ ഇത് 2000- 4000 രൂപയായി കുറയും. സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ വിമാനയാത്രയ്‌ക്ക് അവസരമൊരുക്കാൻ 2016ൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കിയ പദ്ധതിയാണ് ഉഡാൻ (ഉഡേ ദേശ് കാ ആം നാഗരിക്‌). 48 റൂട്ടുകൾ


Source link

Back to top button