LATEST

കേരളത്തിലെ മിക്കവാറും വീടുകളിലും ഉള്ള സാധനം; കഴിക്കുമ്പോള്‍ വയറിളക്കം സംഭവിക്കാന്‍ സാദ്ധ്യത


നമ്മുടെ വീടുകളിലും പറമ്പിലും ഭക്ഷ്യയോഗ്യമായ നിരവധി സാധനങ്ങള്‍ ലഭ്യമാണ്. ഇന്ന് മാര്‍ക്കറ്റില്‍ ലഭിക്കുന്ന വിഷലിപ്തമായ പച്ചക്കറികളേക്കാളും ഗുണങ്ങളാണ് നാട്ടിന്‍പുറങ്ങളില്‍ പറമ്പുകളിലും മറ്റും ലഭിക്കുന്നവ. അത്തരത്തില്‍ നമ്മുടെ നാട്ടിലെ മിക്കവാറും വീടുകളില്‍ കാണപ്പെടുന്ന ഒന്നാണ് മുരിങ്ങയില. വളരയേറെ ഗുണങ്ങളുള്ള ഒന്നാണ് മുരിങ്ങയില എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഇവ ഭക്ഷിക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷങ്ങളുണ്ടാക്കിയേക്കാം. രാത്രി സമയങ്ങളില്‍ മുരിങ്ങയില ഭക്ഷിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ധാരാളം നാര് (ഫൈബര്‍) അടങ്ങിയ ഭക്ഷണമായതിനാല്‍ ഇവ ദഹിക്കാന്‍ സമയം കൂടുതല്‍ വേണം എന്നത് തന്നെയാണ് കാരണം. രാത്രികാലങ്ങളില്‍ ദഹനപ്രക്രിയ വൈകുന്നത് കാരണം ഗ്യാസ്, വയറുവേദന, ഉറക്കക്കുറവ് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ഗര്‍ഭിണികള്‍ മുരിങ്ങയില കഴിക്കുന്നത് നല്ലതാണെങ്കിലും അമിതമായി കഴിക്കുന്നതിലൂടെ വേര്, പൂവ്, തൊലി എന്നിവ ദോഷമായി ബാധിച്ചേക്കാം.


Source link

Back to top button