test del 1

ഉപയോഗിക്കുന്നത് ഇങ്ങനെയെങ്കില്‍ കുക്കര്‍ പൊട്ടിത്തെറിക്കാന്‍ സാദ്ധ്യത,  ഒഴിവാക്കണം ഈ തെറ്റുകള്‍


വേഗത്തിലുള്ള പാചകത്തിന് അടുക്കളകളിലെ സ്ഥിരം സാന്നിദ്ധ്യമാണ് പ്രഷര്‍ കുക്കറുകള്‍. ഇവയുടെ ഉപയോഗമില്ലാത്ത വീടുകള്‍ കുറവാണെന്നല്ല, ഇല്ലെന്ന് തന്നെ പറയാം. എന്നാല്‍ ചെറിയ ഒരു അശ്രദ്ധ പോലും കുക്കറുകളെ വലിയ അപകടത്തിന് കാരണമാകുന്ന ഉപകരണമാക്കി മാറ്റാറുണ്ട്. എന്നാല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ ജീവന്‍ പോലും നഷ്ടപ്പെടാന്‍ സാദ്ധ്യതയുള്ള അപകടങ്ങളെ പടിക്ക് പുറത്ത് നിര്‍ത്താന്‍ കഴിയും.

കുക്കറുകളുടെ ഉള്ളിലെ അമിത സമ്മര്‍ദ്ദം പുറംതള്ളുന്നത് വിസിലുകളിലൂടെയാണ്. പ്രഷര്‍ കുക്കറുകളിലെ സുഷിരങ്ങളില്‍ ഭക്ഷണ സാധനങ്ങളുടെ അവശിഷ്ടങ്ങള്‍ തങ്ങി നില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പയര്‍, പരിപ്പ് പോലുള്ള വസ്തുക്കള്‍ പാകം ചെയ്ത് കഴിഞ്ഞ് കുക്കര്‍ വൃത്തിയാക്കുമ്പോള്‍ ഇവയുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ഇവ കാരണം സുഷിരങ്ങള്‍ അടയാനും വായു പുറത്തേക്ക് കടക്കാതെ കുക്കര്‍ പൊട്ടിത്തെറിക്കാനുള്ള സാദ്ധ്യത വര്‍ദ്ധിക്കുകയും ചെയ്യും.

കുക്കറിന്റെ അളവില്‍ പകുതിയില്‍ കൂടുതലായി വെള്ളമോ പാകം ചെയ്യുന്ന സാധനമോ നിറയ്ക്കാതിരിക്കുക. ഭക്ഷണം തിളച്ച് പൊങ്ങുമ്പോള്‍ അത് വിസില്‍ ബ്ലോക്ക് ചെയ്യാനുള്ള കാരണമായി മാറും. ആവശ്യത്തിന് വെള്ളം ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് മറ്റൊരു കാര്യം. വെള്ളത്തിന്റെ അംശം കുറവാണെങ്കില്‍ അത് കാരണം ലോഹം ഉരുകാനോ പൊട്ടിത്തെറിക്കാനോ സാദ്ധ്യത കൂടുതലായിരിക്കും.

കുക്കറിന്റെ ഉള്ളിലെ റബര്‍ റിംഗ് അയഞ്ഞതോ പഴകിയതോ ആണെങ്കില്‍ വശങ്ങളിലൂടെ വായു പുറത്തേക്ക് ചോരുകയും കൃത്യമായി സമ്മര്‍ദ്ദം കിട്ടാതിരിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടാകും. ഇത് കുക്കര്‍ പൊട്ടിത്തെറിക്കുന്നതിന് കാരണമാകും. അതുപോലെ തന്നെ കുക്കര്‍ അടുപ്പില്‍ നിന്ന് മാറ്റിയ ശേഷം അതിലെ സമ്മര്‍ദ്ദം പൂര്‍ണമായി മാറുന്നതിന് മുമ്പ് പെട്ടെന്ന് അവയുടെ അടപ്പ് ബലം പ്രയോഗിച്ച് തുറക്കാന്‍ ശ്രമിക്കുന്നതും അപകടത്തിന് കാരണമാകും.


Source link

Back to top button