LATEST

സോമനാഥും ഭാരതത്തിന്റെ അജയ്യ ചൈതന്യവും


സോമനാഥ് ക്ഷേത്രത്തിന് നേരെയുണ്ടായ ആദ്യ ആക്രമണത്തിന്റെ ആയിരം വർഷങ്ങൾ അനുസ്മരിക്കുന്ന ‘സോമനാഥ് സ്വാഭിമാൻ പർവി’ൽ പങ്കെടുക്കാൻ 2026ന്റെ തുടക്കത്തിൽ ഞാൻ സോമനാഥിലെത്തിയിരുന്നു. മുൻ രാഷ്ട്രപതി ഡോ.രാജേന്ദ്ര പ്രസാദ്, പുനരുദ്ധാരണം പൂർത്തീകരിച്ച് ക്ഷേത്രം ഉദ്ഘാടനം ചെയ്തതിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച്, മേയ് 11ന് ഞാൻ വീണ്ടും സോമനാഥിലെത്തും. സോമനാഥിനെക്കുറിച്ചും തകർച്ചയിൽനിന്നുള്ള അതിന്റെ ഉയിർത്തെഴുന്നേൽപ്പുമായി ബന്ധപ്പെട്ട് ‘വിധ്വംസത്തിൽ നിന്ന് പുനർജനിയിലേക്ക്’ എന്ന് നാം വിശേഷിപ്പിക്കുന്ന സോമനാഥിന്റെ പ്രയാണം സംബന്ധിച്ചും രണ്ട് സുപ്രധാന നാഴികക്കല്ലുകൾക്ക് ആറുമാസത്തിനിടെ സാക്ഷ്യംവഹിക്കാൻ സാധിക്കുന്നത് വലിയൊരു ഭാഗ്യമായി ഞാൻ കണക്കാക്കുന്നു. സോമനാഥ് നമുക്കൊരു നാഗരിക സന്ദേശമാണ് നൽകുന്നത്. സ്വേച്ഛാധിപത്യത്തിന് മുന്നിൽ പതറാതെ നിന്ന എണ്ണമറ്റ മഹാരഥന്മാരെ സ്മരിക്കേണ്ട സമയമാണിത്. പ്രഭാസത്തെ വലിയൊരു ദർശന കേന്ദ്രമാക്കി മാറ്റിയത് ലകുലീശനും സോമശർമ്മനുമാണ്. വല്ലഭിയിലെ ചക്രവർത്തി മഹാരാജ ധരസേനൻ നാലാമനാണ് നൂറ്റാണ്ടുകൾക്ക് മുമ്പ് അവിടെ രണ്ടാമത്തെ ക്ഷേത്രം പണിതത്. അധിനിവേശങ്ങൾക്കെതിരെ നാഗരികതയുടെ ആത്മാഭിമാനം സംരക്ഷിച്ചതിന് ഭീമദേവനും ജയപാലനും ആനന്ദപാലനും എന്നും സ്മരിക്കപ്പെടും.


Source link

Back to top button