test del 5 copy of del 3

‘സിപിഎം തെറ്റുതിരുത്താന്‍ പോകുന്നില്ല; പാർട്ടി പറയുന്നത് ജനം വിശ്വസിക്കുന്നില്ല എന്നതിന്റെ തെളിവാണ് കുഞ്ഞിക്കൃഷ്ണന്റെ ജയം’


കണ്ണൂർ ∙ സിപിഎം തെറ്റു തിരുത്താൻ പോകുന്നില്ലെന്ന് തളിപ്പറമ്പിലെ നിയുക്ത എംഎൽഎ ടി.കെ.ഗോവിന്ദൻ. കണ്ണൂർ ഡിസിസി ഓഫിസിൽ എത്തിയതായിരുന്നു അദ്ദേഹം. സിപിഎമ്മിൽ തെറ്റുതിരുത്തൽ ചർച്ച നടക്കും. അത് വെറും അധര വ്യായാമമാണ്. അതിന്റെ പേരിൽ ആരും തെറ്റുതിരുത്തിയതായി അറിവില്ല. ആ ചടങ്ങ് ഇപ്പോഴും നടക്കും. ഒരാളും തെറ്റു തിരുത്താൻ പോകുന്നില്ല. പയ്യന്നൂരിൽ കുഞ്ഞിക്കൃഷ്ണൻ പറഞ്ഞത് ജനം വിശ്വസിച്ചു. പയ്യന്നൂർ സിപിഎമ്മിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ശക്തികേന്ദ്രമാണ്. അവിടെയാണ് പാർട്ടിക്കെതിരെ വൻ ഭൂരിപക്ഷത്തിൽ കുഞ്ഞികൃഷ്ണൻ ജയിച്ചത്. പാർട്ടി പറയുന്നത് ജനം വിശ്വസിക്കുന്നില്ല എന്നതിന്റെ തെളിവാണത്.സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ. ഗോവിന്ദൻ പാർട്ടിവിടുകയായിരുന്നു. തുടർന്ന് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി തളിപ്പറമ്പിൽ മത്സരിച്ചു. ജയിച്ചശേഷം ആദ്യമായാണ് അദ്ദേഹം ഡിസിസി ഓഫിസിലെത്തിയത്.


Source link

Back to top button