test del 5 copy of del 3

അമിതവേഗം, സിഗ്നൽ ലംഘനം, സീറ്റ്ബെൽറ്റില്ല; നിയമം ലംഘിച്ച് മുഖ്യമന്ത്രി പോയ പാർട്ടി വാഹനം, കിട്ടിയത് 18 പിഴ ചലാൻ


തിരുവനന്തപുരം∙ കണ്ണൂരില്‍നിന്ന് ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ പിണറായി വിജയന്‍ ക്ലിഫ് ഹൗസിലേക്കു യാത്ര ചെയ്യാന്‍ ഉപയോഗിച്ച, സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പേരിലുള്ള വാഹനം തുടര്‍ച്ചയായി ഗതാഗതനിയമം ലംഘിച്ചുവെന്നു വിവരം. 2024നു ശേഷം ഇതുവരെ 18 പിഴ ചലാനുകള്‍ ഈ വാഹനത്തിനു ലഭിച്ചെന്നും ഒന്നില്‍ പോലും പിഴയടച്ചിട്ടില്ലെന്നുമുള്ള വിവരമാണു പുറത്തുവന്നത്. വിവിധ കേസുകളിലായി 13750 രൂപയാണ് പിഴയിട്ടിരിക്കുന്നത്. അമിതവേഗം, സിഗ്‌നല്‍ ലംഘനം എന്നിവയ്ക്കും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനുമാണു ചലാനുകള്‍ ലഭിച്ചത്. സീറ്റ് ബെല്‍റ്റ് ഇടാതെ യാത്ര ചെയ്തതിന് 12 തവണ 500 രൂപ പിഴയീടാക്കിയിട്ടുണ്ട്. കിളിമാനൂരില്‍ അമിത വേഗം, സീറ്റ് ബെല്‍റ്റ് ധരിക്കാതെ വഴുതക്കാടും ഇരിട്ടിയിലും മാന്നാറുമുള്ള യാത്ര, പാലക്കാട്ടെ സിഗ്‌നല്‍ ലംഘനം തുടങ്ങി 2024 മുതല്‍ പതിനെട്ട് നിയമലംഘനങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വച്ച എഐ ക്യാമറയിലാണ് വാഹനത്തിന്റെ നിയമലംഘനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. അമിത ശബ്ദമുണ്ടാക്കുന്ന 4 എയര്‍ഹോണുകള്‍ ഘടിപ്പിച്ചതിന് 2023ല്‍ വാഹനത്തിനെതിരെ കേസെടുത്തിട്ടുണ്ട്.


Source link

Back to top button