test del 5 copy of del 3
സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 33ൽനിന്ന് 37ലേക്ക്; അംഗീകാരം നൽകി കേന്ദ്ര സർക്കാർ

ന്യൂഡൽഹി∙ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 33ൽനിന്ന് 37 ആക്കി ഉയർത്തുന്നതിന് കേന്ദ്രസർക്കാരിന്റെ അംഗീകാരം. ചീഫ് ജസ്റ്റിസ് ഒഴികെയുള്ള സംഖ്യയാണിത്. സുപ്രീംകോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കാനും നീതി വൈകുന്നത് ഒഴിവാക്കാനുമാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിർദേശത്തിന് അംഗീകാരം ലഭിച്ചതോടെ പാർലമെന്റിൽ സുപ്രീംകോടതി ഭേദഗതി ബിൽ 2026 അവതരിപ്പിക്കുന്നതിന് വഴിയൊരുങ്ങി.സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം ഭരണഘടനയിൽ വ്യക്തമാക്കുന്നില്ല. മറിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും പാർലമെന്റിനും നിയമഭേദഗതിയിലൂടെ ജഡ്ജിമാരുടെ എണ്ണത്തിൽ മാറ്റം വരുത്താമെന്ന് 124(1) അനുച്ഛേദത്തിൽ പറയുന്നു.
Source link


