test del 5 copy of del 3

പിണറായി പതറി, കേരളം മാറി; പുതുക്കാട് കഴിഞ്ഞാൽ പിന്നെ ചുവപ്പ് ചേർത്തലയിൽ; ഒരു പതിറ്റാണ്ടിനു ശേഷം മാറിമറിഞ്ഞ രാഷ്ട്രിയചിത്രം


ഒരു പതിറ്റാണ്ടുകാലമായി ചുവന്നുകിടന്ന സംസ്ഥാനത്തിന്റെ രാഷ്ട്രീയചിത്രം മാറിമറിയുന്നതാണ് മേയ് 4ന് കേരളം കണ്ടത്. വടക്ക് കാസർകോട് മുതൽ തെക്ക് തിരുവനന്തപുരം വരെ യുഡിഎഫ് തേരോട്ടം നടത്തിയപ്പോൾ ചെങ്കടലായിരുന്ന പല മേഖലകളും ത്രിവർണം പൊതിഞ്ഞു.കേരളചരിത്രത്തിലാദ്യമായി ബിജെപി ഒന്നിൽ കൂടുതൽ സീറ്റുകളിൽ വിജയിക്കുകയും ചെയ്തു. തിരുവനന്തപുരം ജില്ലയിലെ നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലും കൊല്ലം ജില്ലയിലെ ചാത്തന്നൂരുമാണ് താമര വിരിഞ്ഞത്. ആറു മണ്ഡലങ്ങളിൽ ബിജെപി രണ്ടാമതെത്തി. ആറ്റിങ്ങൽ, തിരുവല്ല, പാലക്കാട്, മലമ്പുഴ, കാസർകോട്, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് ബിജെപി രണ്ടാമതെത്തിയത്. തിരുവല്ലയിൽ മുൻ മന്ത്രി മാത്യു ടി.തോമസ് മൂന്നാമതായി.11 വനിതകളും ഇക്കുറി നിയമസഭയിലേക്ക് ടിക്കറ്റെടുത്തു. 9 പേരും യുഡിഎഫിൽനിന്നും രണ്ടു പേർ എൽഡിഎഫിൽനിന്നുമാണ്. തൃക്കാക്കരയിൽ കോൺഗ്രസിന്റെ ഉമാ തോമസ് 50,211 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മുസ്‌ലിം ലീഗിന് ആദ്യമായി ഒരു വനിതാ എംഎൽഎയും ഇത്തവണയുണ്ട്. പേരാമ്പ്രയിൽ എൽഡിഎഫ് കൺവീനറും മുൻമന്ത്രിയുമായ ടി.പി.രാമകൃഷ്ണനെ ഫാത്തിമ തെഹ്‌ലിയ ആണ് തോൽപ്പിച്ചത്. വടകരയിൽ കെ.കെ.രമ 14,862 വോട്ടിനാണ് വിജയിച്ചത്.


Source link

Back to top button