NATIIONAL
‘താരങ്ങളുടെ കാമുകിമാരെ കാത്തുനിൽക്കുന്ന ടീം ബസുകൾ, താമസവും ഒരുമിച്ച്’; വടിയെടുക്കാനൊരുങ്ങി ബിസിസിഐ

മുംബൈ∙ ഇന്ത്യൻ പ്രീമിയര്‍ ലീഗ് മത്സരങ്ങൾക്കിടെ താരങ്ങൾ കാമുകിമാരെ കൂടെക്കൂട്ടുന്ന പതിവ് അവസാനിപ്പിക്കാന്‍ ബിസിസിഐ. വിവിധ ടീമുകളിൽ കളിക്കുന്ന ഇന്ത്യൻ, വിദേശ താരങ്ങൾ ഭാര്യമാരെ ടീം ബസിലും ഹോട്ടലിലും ഒപ്പം കൂട്ടുന്ന രീതി കാലങ്ങളായുണ്ട്. എന്നാൽ ചില താരങ്ങൾ കാമുകിമാരെ ടീം ഹോട്ടലുകളില്‍ ഒപ്പം താമസിപ്പിക്കുന്നതില്‍ ബിസിസിഐയ്ക്ക് അതൃപ്തിയുണ്ടെന്നാണു വിവരം. മുംബൈ ഇന്ത്യൻസ് ടീം ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ കാമുകിയായ മഹിക ശർമയ്ക്കൊപ്പം മുഴുവൻ സമയവും ചെലവഴിക്കുന്നതിനെ മുംബൈ ആരാധകർ തന്നെ ചോദ്യം ചെയ്തിരുന്നു. മുംബൈ തുടർച്ചയായി തോൽവികൾ ഏറ്റുവാങ്ങിയതോടെ വിമർശനം ശക്തമായി.‘‘ഈ രീതി അവസാനിപ്പിച്ചില്ലെങ്കിൽ ഇതു വലിയ പ്രശ്നങ്ങൾക്കു കാരണമാകും. ഐപിഎൽ ടീം ബസുകൾ കാമുകിമാർക്കു വേണ്ടി കാത്തുനിൽക്കുകയാണ്. താരങ്ങൾക്കൊപ്പം ഒരേ ഹോട്ടലിലാണ് അവർ താമസിക്കുന്നത്.’’– ബിസിസിഐയിലെ ഒരു ഉന്നതൻ മാധ്യമങ്ങളോടു പറഞ്ഞു. ‘ഔദ്യോഗികമായി പ്രഖ്യാപിച്ച’ പങ്കാളികൾ ആയതിനാല്‍ അഴിമതി വിരുദ്ധ വിഭാഗത്തിലെ ഉദ്യോഗസ്ഥരും താരങ്ങളുടെ കാമുകിമാരെ തടയുന്നില്ല.
Source link


