test del 3

അരൂർ– തുറവൂർ ഉയരപ്പാതയുടെ നീളം കൂടും; മൊത്തം തൂണുകൾ 366: നീളം 13.31 കിലോമീറ്ററായി വർധിക്കും


അരൂർ∙ അരൂർ– തുറവൂർ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി തുറവൂരിൽ‌ നിന്നു തെക്കോട്ടുള്ള ഉയരപ്പാതയുടെ പൈലിങ് ജോലികൾക്കായി യന്ത്രങ്ങൾ എത്തിച്ചു തുടങ്ങി. കൂടുതലായി 210 മീറ്റർ ഭാഗം 2 തൂണിൽ നിർമിക്കുന്നതിന് കെസിസിക്ക് കരാർ നൽകി. തുറവൂർ ജംക്‌ഷനിൽ നിന്നു 280 മീറ്റർ മണ്ണിട്ടുയർത്തി അപ്രോച്ച് റോഡ് നിർമിക്കാനാണ് തീരുമാനം. അങ്ങനെ വരുമ്പോൾ അരൂർ– തുറവൂർ ഉയരപ്പാതയുടെ നീളം 12.75 കിലോമീറ്ററിൽ നിന്നു 13.31 കിലോമീറ്ററായി വർധിക്കും. തുറവൂർ മുതൽ അരൂർ വരെ 354 തൂണുകളാണ് നിർമിച്ചത്. പുതിയ ഡിസൈൻ പ്രകാരം 366 തൂണുകളായി മാറും.


Source link

Back to top button