test del 5 copy of del 3
ഹോർമുസിൽ കോളടിച്ചത് ആർക്ക്? പണംവാരി ട്രംപ്, വെനസ്വേല ഇരട്ടി മധുരം, ക്യൂ നിൽക്കുന്നവരിൽ ഇന്ത്യയും

ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയപ്പോൾ കോളടിച്ചത് ആർക്ക്? അമേരിക്കയ്ക്കു തന്നെ എന്ന് കണക്കുകൾ പറയുന്നു. ഹോർമുസിൽ എണ്ണക്കപ്പലുകൾ അടച്ചം കുടുങ്ങിയതോടെ, അവസരം മുതലെടുത്ത് ‘സ്വന്തം’ എണ്ണക്കച്ചവടം അമേരിക്ക ഉഷാറാക്കി. അമേരിക്കയിൽ നിന്നുള്ള എണ്ണക്കയറ്റുമതി റെക്കോർഡിലുമെത്തി. യുഎസിലെ ആകെ എണ്ണക്കയറ്റുമതിയുടെ പകുതിയും രാജ്യത്തെ ഏറ്റവും വലിയ ക്രൂഡ് ടെർമിനലുകളിലൊന്നായ കോർപസ് ക്രിസ്റ്റി തുറമുഖം വഴിയാണ്. ബാക്കി ഹൂസ്റ്റൺ വഴിയും. കോർപസ് ക്രിസ്റ്റി തുറമുഖത്തിന്റെ ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ മാസമായിരുന്നു മാർച്ച്. ഏതാണ്ട് 20 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ കയറ്റാവുന്ന 50 മുതൽ 60 വരെ വെരി ലാർജ് ക്രൂഡ് കാരിയറുകൾ (വിഎൽസിസി) എല്ലാ ദിവസവും യുഎസ് തുറമുഖങ്ങളെ ലക്ഷ്യമാക്കി സഞ്ചരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. മുൻവർഷത്തേക്കാൾ ഇരട്ടി. മുൻപ് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങിയിരുന്ന ഏഷ്യൻ രാജ്യങ്ങളാണ് ഇതിൽ കൂടുതലും. ഹോർമുസ് അടഞ്ഞതോടെ മറ്റു വഴികളില്ലാതെ ഈ രാജ്യങ്ങളെല്ലാം യുഎസിന് മുന്നിലെത്തിയെന്ന് ഷിപ്പിങ് ഇന്റലിജൻസ് സ്ഥാപനമായ കെപ്ലർ പറയുന്നു.
Source link


